ഇനി മൂന്നല്ല അഞ്ച് പകരക്കാർ: ഫുട്ബോളിൽ പുതിയ പരിഷ്‌കാരം നടപ്പാക്കി ഫിഫ

ശനി, 9 മെയ് 2020 (15:23 IST)
കൊവിഡ് 19നെ തുടര്‍ന്ന് നിര്‍ത്തിവെച്ച ഫുട്ബോള്‍ ലീഗുകള്‍ പുനരാരംഭിക്കുമ്പോള്‍ താത്കാലിക പരിഷ്കാരങളുമായി ഫിഫ. കൊവിഡ് രോഗബാധയുടെ പശ്ചാത്തലത്തിൽ നടക്കുന്ന മത്സരങ്ങളിൽ ഓരോ ടീമിനും അഞ്ച് പകരക്കാരെ ഇറക്കാനാണ് ഫിഫ മുന്നോട്ട് വെച്ച നിർദേശം.‌ ഇന്റർനാഷണൽ ഫുട്ബോൾ അസോസിയേഷൻ ബോർഡ് ഈ നിർദേശം അംഗീകരിച്ചതോടെയാണ് പുതിയ നിയമം നിലവിൽ വന്നത്.
 
കൊവിഡ് പശ്ചാത്തലത്തിൽ മാര്‍ച്ച് പകുതിയോടെ നിര്‍ത്തിവെച്ച വിവിധ രാജ്യങ്ങളിലെ ലീഗ് മത്സരങ്ങള്‍ പൂര്‍ത്തിയാക്കണമെങ്കില്‍ തിരക്കിട്ട മത്സരക്രമം വേണ്ടിവരും.ഇത് കളിക്കാരുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുകയും ചെയ്യും ഇതൊഴിവാക്കാനാണ് അഞ്ച് പകരക്കാർ എന്ന നിർദേശം ഫിഫ മുന്നോട്ട് വെച്ചത്.
 
നിശ്ചിത സമയകത്ത് അഞ്ച് സബ്സ്റ്റിറ്റ്യൂഷനും എക്സ്ട്രാ ടൈമിലേക്ക് പോകുന്ന മത്സരങ്ങളില്‍ ഒരു പകരക്കാരനെ ഇറക്കാനുമാണ് ഫിഫയുടെ നിർദേശം.ഈ സീസണിലെയും അടുത്ത സീസണിലെയും ലീഗ് മത്സരങ്ങൾക്കും അടുത്തവര്‍ഷം ഡിസംബര്‍ 31വരെയുള്ള രാജ്യാന്തര ഫുട്ബോള്‍ മത്സരങ്ങള്‍ക്കും മാത്രമായിരിക്കും പുതിയ ഭേദഗതി ഭാധകമാകുക.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍