ക്രിസ്മസ് അലങ്കാരമൊരുക്കവേ മരത്തിൽ നിന്ന് വീണ യുവാവ് മരിച്ചു

എ കെ ജെ അയ്യർ

ബുധന്‍, 25 ഡിസം‌ബര്‍ 2024 (16:34 IST)
തിരുവനന്തപുരം :  ക്രിസ്മസ് അലങ്കാരം ഒരുക്കുന്നതിനിടെ മരത്തിൽ നിന്ന് വീണ യുവാവിന് ദാരുണ്യാന്ത്യം. കിളിമാനൂർ ആലുകാവ് സ്വദേശി അജിൻ ആണ് മരിച്ചത്. 
 
കഴിഞ്ഞ ദിവസം അലങ്കാരം ഒരുക്കാനായി മരത്തിൽ കയറിയ അജിൻ നിലത്ത് വീഴുകയായിരുന്നു. തലയ്ക്ക് പരിക്കേറ്റ അജിൻ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ ശേഷം വീട്ടിലേക്ക് മടങ്ങിയിരുന്നു. എന്നാൽഇന്ന് പുലർച്ചെ വീട്ടിൽ അജിനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ആന്തര രക്തസ്രാവം ഉണ്ടായതാവാം മരണ കാരണം എന്നാണ് പോലീസ് നിഗമനം.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍