ഇന്‍ഫോപാര്‍ക്കിലെ വനിതാ ശുചിമുറിയില്‍ ഒളിക്യാമറ; കേസെടുത്ത് പോലീസ്

സിആര്‍ രവിചന്ദ്രന്‍

ബുധന്‍, 30 ജൂലൈ 2025 (10:40 IST)
police
ഇന്‍ഫോപാര്‍ക്കിലെ ശുചിമുറിയില്‍ ഒളിക്യാമറ കണ്ടെത്തിയ സംഭവത്തില്‍ കേസെടുത്ത് പോലീസ്. പാര്‍ക്ക് സെന്റര്‍ കെട്ടിടത്തിലെ വനിതാ ശുചിമുറിയിലാണ് ക്യാമറ കണ്ടെത്തിയത്. പാര്‍ക്ക് സെന്റര്‍ ഡെപ്യൂട്ടി മാനേജര്‍ ഇത് സംബന്ധിച്ച പരാതി ഇന്‍ഫോപാര്‍ക്ക് പോലീസിന് നല്‍കി. സംഭവത്തില്‍ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.
 
അതേസമയം കാനഡയില്‍ ചെറുവിമാനം തകര്‍ന്ന് മലയാളി യുവാവ് മരണപ്പെട്ടു. മലയാളിയായ 27 കാരന്‍ ഗൗതം സന്തോഷ് ആണ് മരണപ്പെട്ടത്. അതേസമയം ഇതു സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. ഇന്ത്യന്‍ കോണ്‍സുലേറ്റ് മരണം സ്ഥിരീകരിച്ചിട്ടുണ്ട്. സംഭവത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നതായി കോണ്‍സിലേറ്റ് ജനറല്‍ എക്‌സില്‍ കുറിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍