കണ്ണൂരില്‍ 88 കാരോട് ക്രൂരത കാട്ടിയ കൊച്ചു മകനെതിരെ കേസെടുത്ത് പോലീസ്. കണ്ണൂര്‍ പയ്യന്നൂരിലാണ് സംഭവം. വയോധികയായ 88 കാരിയെ കൊച്ചുമകന്‍ ക്രൂരമായി മര്‍ദ്ദിച്ചെന്ന് കാട്ടിയാണ് പോലീസ് കേസെടുത്തത്. കണ്ടംകാളിയിലെ കാര്‍ത്ത്യയായനിക്കാണ് മര്‍ദ്ദനമേറ്റത്. കൊച്ചുമകനായ റിജു വയോധികയെ ചവിട്ടി വീഴ്ത്തിയെന്നും തല ചുമരില്‍ ഇടിപ്പിച്ചെന്നുമാണ് പരാതി.
ഹോം നേഴ്‌സ് ആണ് പരാതി നല്‍കിയത്. തലയ്ക്കും കൈയ്ക്കും ഗുരുതരമായി പരിക്കേറ്റ കാര്‍ത്ത്യായായനി പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. മദ്യപിച്ച് എത്തിയാണ് റിജു മര്‍ദ്ദിച്ചതെന്നാണ് വിവരം. കൂടെ താമസിക്കുന്നതിന്റെ വിരോധത്തിലാണ് ആക്രമണം നടത്തിയത്. കുളിമുറിയില്‍ വീണെന്നാണ് ആദ്യം ആശുപത്രിയില്‍ എത്തിയപ്പോള്‍ പറഞ്ഞത്.