സഹകരണ ബാങ്കില്‍ 60 ലക്ഷത്തിന്റെ പണയ സ്വര്‍ണ്ണം കവര്‍ന്നതായി പരാതി: സി.പി.എം ബ്രാഞ്ച് സെക്രട്ടറിക്കതിരെ പരാതി

എ കെ ജെ അയ്യർ

തിങ്കള്‍, 5 മെയ് 2025 (15:13 IST)
കണ്ണൂര്‍ : കണ്ണൂര്‍ ജില്ലയിലെ ആനപ്പന്തി സഹകരണ ബാങ്കില്‍ നിന്ന് 60 ലക്ഷത്തിന്റെ പണയ സ്വര്‍ണ്ണം കവര്‍ന്നെന്ന സംഭവത്തില്‍ ബാങ്ക് ജീവനക്കാരനായ സി.പി.എം ബ്രാഞ്ച് സെക്രട്ടറി സുധീര്‍ തോമസിനെതിരെ ബാങ്ക് സെക്രട്ടറി അനീഷ് മാത്യുവിന്റെ പരാതിയില്‍ പോലീസ് കേസെടുത്തു.
 
ബാങ്കിന്റെ കച്ചേരിപ്പടവ് ശാഖയില്‍ നടന്ന തിരിമറി സംബന്ധിച്ച് ഇരിട്ടി പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങിയത്. കാണാതായ സ്വര്‍ണ്ണത്തില്‍ ഇപ്പോള്‍ ഒളിവിലുള്ള ബാങ്കിലെ താത്കാലിക കാഷ്യര്‍ കൂടിയായ സുധീര്‍ തോമസിന്റെ ഭാര്യയുടേത് അടക്കമുള്ള സ്വര്‍ണ്ണം ഉണ്ടെന്നാണ് സൂചന. ബാങ്കില്‍ പണയം വച്ചിരിക്കുന്ന 18 പാക്കറ്റ് സ്വര്‍ണ്ണാഭണങ്ങള്‍ മാറ്റി പകരം മുക്കുപണ്ടം വച്ചിട്ടുണ്ട് എന്നാണ് പരാതി. കഴിഞ്ഞ പ്രവര്‍ത്തി ദിവസം ബാങ്ക് മാനേജര്‍ എത്തി സംശയം തോന്നി നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് കണ്ടെത്തിയത്.
 
എന്നാല്‍ ഈ കവര്‍ച്ച നടത്തിയത് മറ്റൊരാള്‍ക്ക് വേണ്ടിയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പോലീസ് ഒരാളെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. സുധീര്‍ തോമസിനെ കണ്ടെത്താനും പോലീസ് ഊര്‍ജിത അന്വേഷം ആരംഭിച്ചിട്ടുണ്ട്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍