പരീക്ഷയ്ക്ക് അപേക്ഷിക്കാന്‍ ഏല്‍പ്പിച്ചത് മറന്നു പോയി; നീറ്റ് പരീക്ഷയ്ക്ക് വ്യാജ ഹാള്‍ടിക്കറ്റ് നിര്‍മ്മിച്ച അക്ഷയ സെന്റര്‍ ജീവനക്കാരി കസ്റ്റഡിയില്‍

സിആര്‍ രവിചന്ദ്രന്‍

തിങ്കള്‍, 5 മെയ് 2025 (10:42 IST)
നീറ്റ് പരീക്ഷയ്ക്ക് വ്യാജ ഹാള്‍ടിക്കറ്റ് നിര്‍മ്മിച്ച അക്ഷയ സെന്റര്‍ ജീവനക്കാരി കസ്റ്റഡിയില്‍. അക്ഷയ സെന്റര്‍ ജീവനക്കാരിയായ ഗ്രീഷ്മ പോലീസിനോട് കുറ്റം സമ്മതിച്ചു. നീറ്റ് പരീക്ഷയ്ക്ക് അപേക്ഷിക്കുന്നതിനായി വിദ്യാര്‍ത്ഥിയുടെ അമ്മ ഗ്രീഷ്മയെ ഏല്‍പ്പിച്ചിരുന്നു. എന്നാല്‍ ഇവര്‍ അപേക്ഷിക്കാന്‍ മറന്നുപോയി. പിന്നീട് വ്യാജ ഹാള്‍ടിക്കറ്റ് തയ്യാറാക്കി നല്‍കുകയായിരുന്നു എന്നാണ് ഗ്രീഷ്മയുടെ മൊഴി. 
 
പത്തനംതിട്ട പോലീസാണ് നെയ്യാറ്റിന്‍കര സ്വദേശിയായ ഗ്രീഷ്മയെ കസ്റ്റഡിയിലെടുത്തത്. അതേസമയം വ്യാജ ഹാള്‍ടിക്കറ്റുമായി പരീക്ഷയ്‌ക്കെത്തിയ വിദ്യാര്‍ത്ഥിക്കെതിരെ പോലീസ് കേസെടുത്തു. പരീക്ഷയുടെ നടത്തിപ്പു ചുമതലയുള്ള ഉദ്യോഗസ്ഥന്റെ പരാതിയിലാണ് കേസ്. പാറശാല സ്വദേശിയായ 20കാരനെതിരെയാണ് കേസെടുത്തത്.
 
എന്നാല്‍ കൃത്രിമം നടന്ന കാര്യം അറിയില്ലെന്നും അക്ഷയ കേന്ദ്രം ജീവനക്കാരിയാണ് ഹാള്‍ടിക്കറ്റ് നല്‍കിയതെന്നും വിദ്യാര്‍ത്ഥിയും മാതാവും മൊഴി നല്‍കി. ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസ് പരിശോധന നടത്തി ജീവനക്കാരിയെ ചോദ്യം ചെയ്തത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍