എസ്എസ്എല്‍സി പരീക്ഷയുടെ അവസാന ദിവസം സ്‌കൂളുകള്‍ക്ക് പോലീസ് കാവല്‍ നില്‍ക്കും. കുട്ടികള്‍ തമ്മിലുള്ള അടിപിടികളും അനിഷ്ട സംഭവങ്ങളും വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് നടപടി. എസ്എസ്എല്‍സി പരീക്ഷ അവസാനിക്കുന്ന മാര്‍ച്ച് 26ന് ജാഗ്രത നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അറിയിച്ചു. തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ പരിധിയില്‍പ്പെട്ട ചില സ്‌കൂളുകളില്‍ കുട്ടികള്‍ തമ്മിലുള്ള അടിപിടികളും വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ പ്രിന്‍സിപ്പല്‍ മാര്‍ക്കും പ്രധാനാധ്യാപകര്‍ക്കും ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
പ്രശ്‌ന സാധ്യതയുള്ള അഞ്ച് സ്‌കൂളുകളെ പ്രത്യേകം തിരിച്ചിട്ടുണ്ട്. പരീക്ഷ അവസാനിക്കുന്നതിന്റെ ആഹ്ലാദപ്രകടനമായി കഴിഞ്ഞ വര്‍ഷങ്ങളില്‍ പല സ്‌കൂളുകളിലും കുട്ടികള്‍ ഫര്‍ണിച്ചറുകളും ഫാനും നശിപ്പിക്കുകയും പടക്കം പൊട്ടിക്കുകയും തല്ലുണ്ടാക്കുകയും വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ ഉണ്ടാക്കുകയും ചെയ്തിരുന്നു. ഇത്തരം പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്ന് അറിയിച്ചിട്ടുണ്ട്.