കേരള ബിജെപിക്ക് ഇനി പുതിയ മുഖം, നയിക്കാൻ രാജീവ് ചന്ദ്രശേഖർ

അഭിറാം മനോഹർ

ഞായര്‍, 23 മാര്‍ച്ച് 2025 (12:04 IST)
കേരളത്തില്‍ ബിജെപിക്ക് പുതിയ നേതൃത്വം. മുന്‍ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറായിരിക്കും കേരള ബിജെപിയെ നയിക്കുക. കോര്‍ കമ്മിറ്റി യോഗത്തിലാണ് സംസ്ഥാന പ്രസിഡന്റായി രാജീവ് ചന്ദ്രശേഖറിനെ തീരുമാനിച്ചത്. കേന്ദ്രനേതൃത്വമാണ് രാജീവിന്റെ പേര് നിര്‍ദേശിച്ചത്. ഈ നിര്‍ദേശം യോഗം അംഗീകരിച്ചതായാണ് റിപ്പോര്‍ട്ട്.
 
രാജീവ് ചന്ദ്രശേഖറിനെ കൂടാതെ എം ടി രമേശ്, ശോഭാ സുരേന്ദ്രന്‍, വി മുരളീധരന്‍ എന്നിവരുടെ പേരുകളാണ് സാധ്യതാ പട്ടികയില്‍ ഉണ്ടായിരുന്നത്. നേരത്തെ സംസ്ഥാന പ്രസിഡന്റാകാന്‍ താത്പര്യമില്ലെന്ന് രാജീവ് ചന്ദ്രശേഖര്‍ കേന്ദ്രനേതൃത്വത്തെ അറിയിച്ചിരുന്നു. എന്നാല്‍ പാര്‍ട്ടിയിലേക്ക് യുവാക്കളെ ആകര്‍ഷിക്കാനും സമൂഹമാധ്യമങ്ങളില്‍ പ്രചാരണം ശക്തമാക്കാനും രാജീവിന്റെ സാന്നിധ്യം അനിവാര്യമാണെന്നുമുള്ള നിലപാട് കേന്ദ്രനേതൃത്വം എടുക്കുകയായിരുന്നു. നാളെ സംസ്ഥാന കൗണ്‍സില്‍ യോഗത്തിലാണ് ഔദ്യോഗിക പ്രഖ്യാപനം.
 
 ഈ മാസം അവസാനത്തോടെ പുതിയ ദേശീയ അധ്യക്ഷനെയും തിരെഞ്ഞെടുക്കുമെന്നാണ് സൂചന. ദേശീയ അധ്യക്ഷനെ തിരെഞ്ഞെടുക്കാന്‍ പകുതി സംസ്ഥാനങ്ങളില്‍ പ്രസിഡന്റ് തിരെഞ്ഞെടുപ്പ് പൂര്‍ത്തിയാകണമെന്നാണ് നിബന്ധന.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍