ജപ്പാനിലും റഷ്യയിലും ശക്തമായ സുനാമി. അതിശക്തമായ ഭൂചലനത്തെ തുടര്‍ന്നാണ് സുനാമി തിരകള്‍ ആഞ്ഞടിച്ചത്. റിക്ടര്‍ സ്‌കെയിലില്‍ 8.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് റഷ്യയില്‍ ഉണ്ടായത്. സുനാമിയുടെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഭൂചലനത്തിന്റെ പശ്ചാത്തലത്തില്‍ ജപ്പാനിലും അമേരിക്കയിലും സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
സുനാമി ജപ്പാനിലും ആഞ്ഞടിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്. തീരപ്രദേശങ്ങളില്‍ താമസിക്കുന്നവരോട് മാറിതാമസിക്കാന്‍ അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അതേസമയം ഇതുവരെ ആള്‍നാശം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. വടക്കന്‍ ജപ്പാനിലെ ഹൊക്കൈഡോ മേഖലയില്‍ സുനാമി അടിച്ചിട്ടുണ്ട്. ഇതോടെ ഹുകുഷിമ ആണവ നിലയത്തിലെ ജീവനക്കാരെ ഒഴിപ്പിച്ചതായാണ് റിപ്പോര്‍ട്ട് 2011ല്‍ ജപ്പാനില്‍ ആഞ്ഞടിച്ച് സുനാമിയില്‍ ആണവ കേന്ദ്രം തകര്‍ന്നിരുന്നു.