പൗരത്വഭേദഗതി നിയമത്തിൽ ആശങ്ക വേണ്ടെന്ന് കേന്ദ്രം,പൗരത്വം കണക്കാക്കുന്ന വർഷം 1987 ആക്കി

അഭിറാം മനോഹർ
ശനി, 21 ഡിസം‌ബര്‍ 2019 (12:17 IST)
ഇന്ത്യൻ പൗരത്വം തെളിയിക്കാൻ ജനന സമയം,സ്ഥലം എന്നിവ തെളിയിക്കുന്ന രേഖകൾ മതിയാകുമെന്നും ഇതിന്റെ പേരിൽ രാജ്യത്തിലെ ഒരു പൗരനെപ്പോലും ബദ്ധിമുട്ടിക്കില്ലെന്നും കേന്ദ്ര അഭ്യന്തരമന്ത്രാലയം. ദേശിയ വാർത്താ ഏജൻസിയായ ഏ എൻ ഐ വാർത്ത പുറത്തുവിട്ടത്.
 
നേരത്തെ പൗരത്വത്തിന് മാനദണ്ഡമാക്കുന്ന വർഷം 1971 ആയിരുന്നു ഇത് 1987 ആക്കിയതായി കേന്ദ്രം വ്യക്തമാക്കി. 1987 ജുലൈ ഒന്നിനു മുൻപു ജനിച്ചവരോ രക്ഷിതാക്കൾ ഈ വർഷത്തിന് മുൻപ് ജനിച്ചവരോ ആയവർ സ്വാഭാവികമായി ഇന്ത്യക്കാരായി മാറും. ഇതനുസരിച്ച് ഇന്ത്യൻ പൗരന്മാർ അവരുടെ പഴയ തലമുറയിൽ പെട്ടവരുടെ തിരിച്ചറിയൽ കാർഡുകൾ,ജനന സർട്ടിഫിക്കറ്റുകൾ എന്നിവ ഹാജരാക്കേണ്ടതില്ല.
 
സ്വന്തമായി ഒരു രേഖയും കൈവശമില്ലാത്ത നിരക്ഷരരായ ആൾക്കാർക്ക് സാക്ഷികളും പാദേശിക തെളിവുകളും ഹാജരാക്കാൻ അധിക്രുതർ തയ്യാറാകണമെന്നും ആഭ്യന്തര മന്ത്രാലയ വക്താവ് പ്രതികരിച്ചു. പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് പ്രതിഷേധങ്ങൾ തുടരുന്നതിനിടെയാണ് മന്ത്രാലയം നിലപാട് അറിയിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

Next Article