ഇത് ഞാൻ ജനിച്ചുവളർന്ന ഇന്ത്യയല്ല: രൂക്ഷഭാഷയിൽ വിമർശിച്ച് വിശാൽ ഭരദ്വാജ്

അഭിറാം മനോഹർ

ശനി, 21 ഡിസം‌ബര്‍ 2019 (11:31 IST)
പൗരത്വഭേദഗതി നിയമത്തിനെതിരെ രാജ്യവ്യാപകമായി വലിയ പ്രക്ഷോഭങ്ങൾ നടക്കുകുയാണ്. പൗരത്വഭേദഗതി നിയമത്തിനെതിരായും പ്രക്ഷോഭങ്ങളെ സർക്കാർ അടിച്ചമർത്തുന്ന രീതിക്കെതിരായും താരങ്ങളടക്കം നിരവധിപേരാണ് വിമർശനങ്ങളുമായി രംഗത്തെത്തിയത്. മലയാളത്തിലേയും ഹിന്ദിയിലേയും താരങ്ങൾ വരെ നിയമത്തിനെതിരെ പ്രതിഷേധവുമായി മുന്നോട്ടുവന്നിരുന്നു. സംവിധായകനും,സംഗീതസംവിധായകനുമായ വിശാൽ ഭരദ്വാജാണ് ഒടുവിൽ നിയമത്തിനെതിരായി പ്രതികരിച്ചിരിക്കുന്നത്.
 

Hillarious. Who knows this might happen too. pic.twitter.com/dTcN8Gv5ve

— Vishal Bhardwaj (@VishalBhardwaj) December 20, 2019
താൻ ജനിച്ചു വളർന്ന ഇന്ത്യ ഇങ്ങനെയായിരുന്നില്ല എന്നാണ് വിഷയത്തിൽ വിശാൽ ഭരദ്വാജിന്റെ പ്രതികരണം. മതത്തിന്റെ പേരിൽ ആളുകളെ ഭിന്നിപ്പിക്കുന്ന നിലവിലെ സാഹചര്യങ്ങൾ ഭയപ്പെടുത്തുന്നുണ്ടെന്നും ഇങ്ങനെയൊരു ഇന്ത്യയിലല്ല താൻ വളർന്നതെന്നും വിശാൽ ഭരദ്വാജ് പറയുന്നു. നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളെ സൂചിപ്പിക്കുന്ന ഒരു കാർട്ടൂൺ ഷെയർചെയ്തുകൊണ്ടാണ് വിശാൽ ഭരദ്വാജ് പ്രതിഷേധം രേഖപ്പെടുത്തിയത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍