ഇന്ത്യൻ പാസ്‌പോർട്ട് ഉള്ളവർ മാത്രമാണോ ഇന്ത്യക്കാർ,ചോദ്യവുമായി അക്ഷയ് കുമാർ

അഭിറാം മനോഹർ

ബുധന്‍, 18 ഡിസം‌ബര്‍ 2019 (12:13 IST)
പൗരത്വ ഭേദഗതി നിയമവും സമരങ്ങളും ഇന്ത്യൻ രാഷ്ട്രീയത്തിൽ ചർച്ചയായിരിക്കെ ഇന്ത്യക്കാരോട് ഒരുപിടി ചോദ്യങ്ങളുമായി ബോളിവുഡ് താരം അക്ഷയ് കുമാർ. ഇന്ത്യൻ പാസ്പോർട്ട് ഉള്ളവർ മാത്രമാണോ ഇന്ത്യാക്കാർ? മറ്റൊരു രാജ്യത്തിന്റെ പാസ്പോർട്ട് ഉള്ളതുകൊണ്ട് ഒരാൾ ഇന്ത്യക്കാരനല്ലാതെയാകുന്നത് എങ്ങനെയാണ് അക്ഷയ് കുമാർ ചോദിക്കുന്നു.
 
ഇന്ത്യക്കാരനാണെന്ന് പറയുന്നതിൽ പാസ്പോർട്ട് മാനദണ്ഡമാണെന്ന് താൻ കരുതുന്നില്ല. മറ്റൊരു രാജ്യത്തെ പാസ്പോർട്ട് ഉള്ളതുകൊണ്ട് മാത്രം ഇവിടുള്ള മറ്റേതൊരു ഭാരതീയനേക്കാളും താൻ ചെറുതല്ലെന്നും അക്ഷയ് പറയുന്നു. സോഷ്യൽ മീഡിയയിലെ പരിഹാസങ്ങളും ട്രോളുകളും പരിധിക്ക് അപ്പുറത്താണ് ഇന്ത്യൻ പാസ്പോർട്ടിനായി അപേക്ഷ സമർപ്പിച്ചിട്ടുണ്ടെന്നും താരം കൂട്ടിചേർത്തു.
 
14 ചിത്രങ്ങൾ തുടർച്ചയായി പരാജയപ്പെട്ടതോടെയാണ് താൻ കാനഡയിൽ പോയത്. പിന്നീട് അവിടത്തന്നെ തുടരാം എന്നാണ് കരുതിയത് എന്നാൽ പടം വിജയിച്ചതോടെ സിനിമയിൽ വീണ്ടും സജീവമാകുകയായിരുന്നു. ഇന്ത്യൻ പാസ്പോർട്ട് പിന്നീട് തിരിച്ചെടുക്കണമെന്ന് തോന്നിയിട്ടില്ല. പക്ഷേ അത് ഇത്രയധികം പരിഹാസങ്ങൾക്ക് കാരണമാകുമെന്ന് താൻ ഒരിക്കലും കരുതിയില്ലെന്നും അക്ഷയ് പറയുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍