വീണ്ടും അടിയന്തിരാവസ്ഥ ഇങ്ങെത്തി,പ്രതികരണവുമായി അനുരാഗ് കശ്യപ്

അഭിറാം മനോഹർ

വെള്ളി, 20 ഡിസം‌ബര്‍ 2019 (15:01 IST)
അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച അവസ്ഥയാണ് നാട്ടിൽ നിലനിൽക്കുന്നതെന്ന് സംവിധായകൻ അനുരാഗ് കശ്യപ്. പൗരത്വഭേദഗതി നിയമത്തിനെതിരെ നാട്ടിൽ നടക്കുന്ന പ്രതിഷേധങ്ങളേയും അതിനെതിരെ നടക്കുന്ന നിയമനടപടികളേയും കുറിച്ച് ട്വിറ്ററിലൂടെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
 

Emergency is here again.. https://t.co/IYEKErm78R

— Anurag Kashyap (@anuragkashyap72) December 19, 2019
ഉത്തർപ്രദേശ് ഡി ജി പി ഓ പി സിംഗിന്റെ ട്വീറ്റ് പരാമർശിച്ചുകൊണ്ടാണ് കശ്യപ് ട്വീറ്റ് ചെയ്തത്. സെക്ഷൻ 144 ആണ് നിലവിൽ ഉത്തർപ്രദേശിൽ പ്രാബല്യത്തിലുള്ളതെന്നും പൊതുസ്ഥലങ്ങളിലെ കൂടിചേരലുകൾ കർശനമായി വിലക്കിയിരിക്കുന്നുവെന്നുമായിരുന്നു ഡി ജി പിയുടെ ട്വീറ്റ്. കുട്ടികളെ പറഞ്ഞുമനസിലാക്കണമെന്നും അച്ചനമ്മമാർക്കും ട്വീറ്റിൽ നിർദേശമുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍