‘ഒരുത്തന്റെയും തന്തയുടെ വകയല്ല രാജ്യം, ഇനിയും മിണ്ടാത്തവർ രാജ്യത്തെ അപകടത്തിലേക്ക് തള്ളി വിടുന്നു’ - വൈറൽ പോസ്റ്റ്

ഗോൾഡ ഡിസൂസ

തിങ്കള്‍, 16 ഡിസം‌ബര്‍ 2019 (12:08 IST)
പൌരത്വ നിയമ ഭേദഗതിക്കെതിരെ ശക്തമായ പ്രതിഷേധമാണ് രാജ്യമൊട്ടാകെ നടക്കുന്നത്. ഇനിയും ഒന്നും പ്രതികരിക്കാതെയിരിക്കുന്നവർ രാജ്യത്തിനു തന്നെ ആപത്താണെന്നും ഇന്ത്യയെ അപകടത്തിലേക്ക് തള്ളി വിടുന്നത് അത്തരക്കാരാണെന്നും ആർ ജെ സലിം ഫേസ്ബുക്കിൽ കുറിച്ചു. പോസ്റ്റിന്റെ പൂർണരൂപം:  
 
നിനക്കൊക്കെ രാഷ്ട്രീയമെന്നു കേട്ടാലും രാഷ്ട്രീയക്കാരെന്ന് കേട്ടാലും അറപ്പായിരുന്നല്ലോ. ഞാൻ വോട്ട് ചെയ്യുന്നില്ല എന്ന് നെഞ്ചൂറ്റതോടെ നീ ഓരോ തിരഞ്ഞെടുപ്പിലും പറഞ്ഞിട്ടില്ലേ. രാഷ്ട്രീയക്കാർ മുഴുവൻ കള്ളന്മാരാണ് എന്ന് പറഞ്ഞിട്ടും നീ നിന്റെ സവർണ്ണ പ്രിവിലേജിനകത്തു നിന്ന് നിന്റെ മതത്തിനും ജാതിക്കും വേണ്ടി മാത്രം എല്ലാം വേണമെന്ന് പറഞ്ഞു വാദിച്ചിട്ടില്ലേ ? രാഷ്ട്രീയം പറയരുതെന്നും രാഷ്ട്രീയം മോശമെന്നും പറഞ്ഞു നീ ഓരോ തവണയും സ്വയമെന്തോ സംഭവമാണെന്ന് പറഞ്ഞു അട്ടത്ത് കയറി കസേര വലിച്ചിട്ട് ഇരുന്നിട്ടില്ലേ ? അതിന്റെയൊക്കെ വിലയാണിന്ന് എന്റെ രാജ്യത്തെ മനുഷ്യർ ഇന്ന് നേരിടുന്നത്.
 
മോഡി വന്നാൽ നന്നാവുമെന്നും, ഹിന്ദുക്കൾ ഇവിടെ ഒതുങ്ങിക്കൂടി കഴിയുകയാണെന്നും, ഹിന്ദുവിന്റെ ഭിക്ഷയിലാണ് രാജ്യത്തെ മറ്റു ജനത ഇവിടെ ജീവിക്കുന്നതെന്നും നീ വിശ്വസിച്ചിട്ടില്ലേ ? ജനിച്ച മതം ഹിന്ദുവായതിന്റെ പേരിൽ നീ ആ വിഷം എത്രത്തോളം മിണ്ടാതെ ചുറ്റിനും പ്രചരിപ്പിച്ചു എന്ന് നിനക്കറിയേണ്ട കാര്യം തന്നെ ഇല്ലല്ലോ. ആ വെറുപ്പിന്റെ കഴപ്പിലല്ലേ നിനക്ക്, ജീവിക്കാൻ ശ്രമിച്ചതിന്റെ പേരിൽ അടി കൊള്ളുന്ന ദലിതനും ബീഫ് കഴിച്ചെന്നു കള്ളം പറയപ്പെട്ടു കൊല ചെയ്യപ്പെട്ട മുസൽമാനും എതിർത്ത് പറയുന്ന സ്ത്രീകളും ഇല്ലായ്മ ചെയ്യേണ്ടവരാകുന്നത്. ആ ഒറ്റപ്പേരിലല്ലേ മനുഷ്യനെക്കൊണ്ട് സാധ്യമായ എല്ലാ ക്രൂരതകളും ആവാഹിച്ചെഴുതിയ, എന്നേ കുഴിച്ചു മൂടി കക്കൂസിനു താങ്ങാകേണ്ടിയിരുന്ന മനുസ്മൃതിയെ ആധാര ഗ്രന്ഥമാക്കുന്നവന് വേണ്ടി നീ മനസ്സാൽ പ്രാർഥിച്ചത്.? ഒരിക്കലും വോട്ട് ചെയ്യാത്ത നീ വോട്ട് ചെയ്തത് ? നിന്റെ ഏത് ജോലിയും അവസരവും അപഹരിക്കപ്പെട്ടു എന്നാണ് നീ ഈ കൽപാന്ത കാലം മുതൽ ഈ കിടന്നു കരഞുകൂവുന്നത് ?
 
നിന്റെ പളുപളുത്ത ജോലിയുടെ മറവിൽ, നിന്റെ ജാതി - മത പ്രിവിലേജുകളുടെ കനത്തിലിരുന്നു നീ പുലമ്പിയ മൈര് വർത്താനങ്ങളുടെയും പര ദ്വേഷത്തിന്റെയും ബലത്തിലാണ് ഇവരെന്നും നിലനിന്നിട്ടുള്ളത്. നിന്റെ മൗനത്തിന്റെ അനുവാദ ശബ്ദത്തിലാണ് അവർ ഇന്നും പ്രവർത്തിക്കുന്നത്. നാല് മാസമായി ഒരു ജനതയെത്തന്നെ പൂട്ടിയിട്ടിരിക്കുന്നത് നിന്നെ പ്രീണിപ്പിക്കാനാണ്. നിന്റെ സന്തോഷത്തിനാണ്. നിന്റെ വെറുപ്പിന് ബലം കൂട്ടാനാണ്. നിന്റെ വെറുപ്പ് മാത്രമാണ് എന്നും അവരുടെ ശക്തി. അത് നിനക്കറിയില്ല എന്ന് മാത്രം പറയരുത്. ഇന്നും അവർ കൊലയും കൊള്ളിവെയ്പ്പും കൂട്ടക്കൊലയും നടത്തുന്നത് നിന്റെ മാത്രം കൈയ്യടികൾക്ക് വേണ്ടിയാണു. അത്രയധികം പേർ നിന്നെപ്പോലെ ഈ രാജ്യത്തുണ്ട്.
 
നിന്റെ രാഷ്ട്രീയക്കുറവിന്റെ പേരിൽ, രാഷ്ട്രീയ ജാഗ്രതയില്ലായ്മയുടെ പേരിൽ, പ്രിവിലേജിന്റെ അന്ധതയുടെ പേരിലാണ് ഇന്ന് ഡൽഹിയിലും മറ്റും നേരും നെറിവുമുള്ള മനുഷ്യർ അടി കൊള്ളുന്നത്, വലിച്ചു കീറപ്പെടുന്നത്, ഭരണകൂടത്തിന്റെ ഊമ്പിയ ലാത്തി കൊണ്ട് എല്ലൊടിയപ്പെടുന്നത്, ശരീരത്തിലേക്ക് ഇരച്ചു കയറപ്പെടുന്നത്. എല്ലാം നിന്റെ കണ്ടില്ല എന്ന നാട്യത്തിന്റെ മാത്രം ഫലമാണ്.
 
ഒരുത്തന്റെയും തന്തയുടെ വകയല്ല രാജ്യം എന്ന് നീ മനസ്സിലാക്കണം. നിനക്കും ആ റോഡിലിരുന്നു തെണ്ടുന്നവനും ഈ രാജ്യത്തു ഒരേ അവകാശമാണ് എന്ന് നീ മനസ്സിലാക്കണം. അധികാരമുണ്ടെന്ന് കരുതി നീ അവന്റെ തന്തയാകുന്നില്ല.
 
നിനക്കൊക്കെ ലോകത്തെവിടെ വേണമെങ്കിലും സഞ്ചരിച്ചു, ജോലി ചെയ്തു കാശുണ്ടാക്കാനുള്ള അവസരവും വിഭവങ്ങളും നീയും നിന്റെ പഴയ തലമുറയും ചേർന്ന് മറ്റ് മനുഷ്യരെ ഊറ്റിയെടുത്തു ഉണ്ടാക്കി വെച്ചതിന്റെ സേഫ്റ്റി നെറ്റിന്റെ കനത്തിലല്ലേ നിനക്കിന്ന് രാജ്യത്തു നടക്കുന്നതൊക്കെ വെറുതെയാണെന്നു തോന്നുന്നത്. വയലൻസ് മോശമാണ് എന്ന് തോന്നുന്നത്. ആകെ മുങ്ങിയാൽ കുളിരില്ല മൈരേ. എല്ലാം നഷ്ടപ്പെട്ട് ഊമ്പിതെറ്റി ഇരിക്കുന്നവർ വൈഷ്ണവ ജന്നതോ പാടി ചർക്ക കറക്കില്ല. അവർ തെരുവിലിറങ്ങും. കൂടെ ഈ നാട്ടിലെ നീതിബോധമുള്ള ഓരോരുത്തരും കൂടെയിറങ്ങും. അവർക്കൊന്നും പോകാൻ വേറെ നാടില്ല. അവരെങ്ങും എങ്ങും പോകാനും പോകുന്നില്ല.
 
രാഷ്ട്രീയം മാത്രമാണ് നമുക്ക് ചെയ്യാനുള്ളത്. അത് മാത്രമാണിനി ഏക രക്ഷയും. നിന്റെ അരാഷ്ട്രീയതയുടെ കുഷ്യൻ അങ്ങ് ചുമ്മാ ഉണ്ടായതല്ല. മറ്റു മനുഷ്യരുടെ രാഷ്ട്രീയ ജാഗ്രതയുടെ ചിലവിലിരുന്നാണ് നീ എന്നും ചെലച്ചിരുന്നത്. അത് പണ്ടും മറ്റുള്ളവന്റെ അധ്വാനത്തിലാണല്ലോ ജീവിതം. ഇനിയും നിന്നെപ്പോലെ മിണ്ടാതിരിക്കുന്നവൻ ഈ രാജ്യത്തെ ഇനിയും അപകടത്തിലേക്കാണ് തള്ളി വിടുന്നത്. ഇത്രയും നിന്നോടല്ല പറഞ്ഞത്. നിന്നെ ചൂണ്ടി നീയാകാതിരിക്കാൻ മറ്റുള്ളവരോട് പറഞ്ഞതാണ്. നിന്നോട് ഒന്നും പറയാനില്ല. നീയും നിന്റെ കൂട്ടവും നാളെ ഈ തീ അടങ്ങുമ്പോൾ തലയിൽ മുണ്ടിട്ട് പോകുന്നത് കാണാനും ഈ രാജ്യത്തു മനുഷ്യർ അവശേഷിക്കും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍