സമരം ഞങ്ങൾ തുടങ്ങിയിട്ടേയുള്ളു, കൂടിപ്പോയാൽ ജീവൻ നഷ്ടപ്പെടും; ഡൽഹി പൊലീസിനെ വിറപ്പിച്ച മലയാളി പെൺകുട്ടി, ല ദീദ പറയുന്നു !
പൊലീസിന്റെ ആക്രമണത്തിൽ നിരവധിയാളുകൾക്ക് ക്രൂരമായ മർദ്ദനമാണ് ഏൽക്കേണ്ടി വന്നിരിക്കുന്നത്. ഈ പ്രക്ഷോഭത്തിന്റെ തീക്ഷ്ണത വേദനയൊന്നും അനുഭവിപ്പിക്കുന്നില്ലെന്ന് ലാ ദീദ കുറിച്ചു. സമരം തുടങ്ങിയിട്ടേയുള്ളു, കൂടിപ്പോയാൽ ജീവൻ നഷ്ടപ്പെടും. - ലാ ദീദ ഫേസ്ബുക്കിൽ കുറിച്ചു.
പോസ്റ്റിന്റെ പൂർണരൂപം:
ഫോണിൽ ഒരുപാട് പേര് വിളിക്കാൻ ശ്രമിച്ചിട്ടുണ്ട്. ഇവിടത്തെ അവസ്ഥ കാരണം പ്രിയപ്പെട്ടവരോട് പോലും ഫോണിൽ സംസാരിക്കാൻ കഴിഞ്ഞിട്ടില്ല.പല മാധ്യമങ്ങളും ലൈവിൽ കിട്ടാൻ ശ്രമിച്ചു. ഫോൺ നെറ്റ്‌വർക്ക് അടക്കം തടസ്സപ്പെട്ട സ്ഥിതിയായിരുന്നു. ഒരുപാട് അക്രമിക്കപ്പെട്ടിട്ടുണ്ട്. കൂടെയുള്ള പലരും ക്രൂരമായി തന്നെ മർദിക്കപ്പെട്ടു. ഹോസ്പിറ്റലിൽ നിന്നും പലരെയും പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. എല്ലാർക്കും ശാരീരിക വേദനയും മറ്റു പ്രയാസങ്ങളും ധാരാളമുണ്ട്. എന്നാൽ ഈ പ്രക്ഷോഭത്തിന്റെ തീക്ഷ്ണത വേദനയൊന്നും അനുഭവിപ്പിക്കുന്നില്ല.സമരം ഞങ്ങൾ തുടങ്ങിയിട്ടേയുള്ളൂ..വരും ദിവസങ്ങളിൽ ഇൻഷാ അല്ലഹ് നമുക്ക് വീണ്ടും ഏറ്റുമുട്ടാം.കൂടിപ്പോയാൽ നമ്മുടെ ജീവൻ നഷ്ടപ്പെടും. എന്നാൽ അത് ഞങ്ങൾ പണ്ടേ പടച്ചോന് വേണ്ടി സമർപ്പിച്ചതാണ്.എല്ലാരുടെയും പ്രാർത്ഥനയും പിന്തുണയും വേണം.കൂടെ നിൽക്കുന്ന എല്ലാവരോടും സ്നേഹം.