ജാമിയ മില്ലിയ ഇസ്‌ലാമിയ സര്‍വകലാശാലയില്‍ നടന്ന പൊലീസ് അക്രമത്തിനെതിരെ ഡൽഹി പൊലീസ് ആസ്ഥാനത്തു വിദ്യാര്‍ഥികള്‍ നടത്തിയ ഉപരോധസമരം വിജയം. ജാമിയയില്‍ നിന്നു ഞായറാഴ്ച പൊലീസ് അറസ്റ്റ് ചെയ്ത അമ്പതോളം വിദ്യാര്‍ഥികളെ തിങ്കളാഴ്ച പൊലീസ് വിട്ടയച്ചതോടെയാണ് സമരം വിജയിച്ചത്. ഇതേത്തുടര്‍ന്ന് സമരക്കാര്‍ പൊലീസ് ആസ്ഥാനത്തു നിന്നു പിന്‍വാങ്ങുന്നതായി അറിയിച്ചു.
ജെഎന്‍യു, ജാമിയ വിദ്യാര്‍ഥികളാണു സമരത്തിനു നേതൃത്വം നല്‍കിയത്. സിപിഐഎം നേതാവ് ബൃന്ദാ കാരാട്ട്, സിപിഐ ദേശീയ സെക്രട്ടറി ഡി രാജ, സിപിഐ നേതാവ് ആനി രാജ, ദളിത് നേതാവും ഭീം ആര്‍മി തലവനുമായ ചന്ദ്രശേഖര്‍ ആസാദ് തുടങ്ങിയവര്‍ പ്രതിഷേധത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പൊലീസ് ആസ്ഥാനത്തിനു മുന്നിലെത്തി സമരക്കാര്‍ക്കൊപ്പം അണിചേര്‍ന്നിരുന്നു.