സ്‌കൂൾ വിട്ട് വീട്ടിൽ എത്തിയ പെൺകുട്ടി വീടിനുള്ളിൽ ആത്മഹത്യ ചെയ്യുകയായിരുന്നു. കുട്ടി ഡയറിയായി സൂക്ഷിച്ച പുസ്തകം മുക്കം പൊലീസ് കണ്ടെടുത്തു. പുസ്തകത്തിലും പെൺകുട്ടിയുടെ കൈത്തണ്ടയിലും യുവാവിന്റെ പേര് എഴുതി വെച്ചിട്ടുണ്ടായിരുന്നു. മരിക്കും മുൻപ് കാമുകന്റെ ബന്ധുക്കൾ ഭീഷണിപ്പെടുത്തിയതായി അനുപ്രിയ സുഹൃത്തുക്കളോട് പറഞ്ഞിരുന്നതായും പൊലീസിനു മൊഴി ലഭിച്ചു.