അസമിൽ വീട്ടിൽ നിന്നും പുറത്തിറങ്ങാനാകുന്നില്ലെന്ന് ബിജെപി എംഎൽഎമാർ

അഭിറാം മനോഹർ

വെള്ളി, 20 ഡിസം‌ബര്‍ 2019 (12:15 IST)
പൗരത്വഭേദഗതി നിയമം പാസായതോടെ നിയമത്തിനെതിരായി വലിയ പ്രക്ഷോഭങ്ങളാണ് രാജ്യത്ത് അങ്ങോളം അരങ്ങേറുന്നത്. ഇതിൽ തന്നെ അസമിൽ അഭയാർത്ഥികളായി ആരെയും സ്വീകരിക്കാനാവില്ലെന്ന നിലപാടിലാണ് അസം നിവാസികൾ. പൗരത്വനിയമം കൂടി പാസായതോടെ അസമിൽ പുറത്തിറങ്ങാനാകാത്ത അവസ്ഥയിലാണുള്ളതെന്ന് ബി ജെ പി എം എൽ എമാർ.
 
ജനങ്ങളുടെ കടുത്ത പ്രക്ഷോഭങ്ങൾ മൂലം പുറത്തിറങ്ങാനാവാത്ത സ്ഥിതിയാണെന്നാണ് 15 ബി ജെ പി എം എൽ എമാർ പറയുന്നത്. ഇതിനെ തുടർന്ന് എം എൽ എമാർ വിവരം  അസം മുഖ്യമന്ത്രി സർബാനന്ദ സോനാവാളിനെ അറിയിച്ചു. ജനരോഷം പരിഹരിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു. ഇതിനേ തുടർന്ന് അക്രമികൾക്കെതിരെ ശക്തമായ നടപടികൾ എടുക്കുമെന്ന് സോനാവാൾ പറഞ്ഞു.
 
പ്രക്ഷോഭങ്ങളെ തുടർന്ന് ഡിസംബർ 11 മുതൽ സംസ്ഥാനത്ത് ഇന്റെർനെറ്റ് വിലക്ക് നിലവിൽ വന്നിരുന്നു. അസമിലെ ഇന്റെർനെറ്റ് നിരോധനം നീക്കം ചെയ്യണമെന്ന് ഇന്നലെ ഗുവാഹത്തി കോടതി ഉത്തരവിട്ടതിനെ തുടർന്നാണ് ഇന്നലെ വൈകീട്ട് അഞ്ച് മണിയോടെ ഇന്റെർനെറ്റ്  പുനസ്ഥാപിച്ചത്. ഇതിന് പുറമേ സംസ്ഥാനത്ത് ബ്രോഡ്ബാൻഡ് സേവനവും ഇപ്പോൾ ലഭിച്ചു തുടങ്ങിയിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍