ഭാര്യ മാതാപിതാക്കളുടെ വീട്ടില്‍ പോയി തിരിച്ചു വരാന്‍ വൈകിയ ദേഷ്യത്തില്‍ യുവാവ് ലിംഗം മുറിച്ചു മാറ്റി

സിആര്‍ രവിചന്ദ്രന്‍
ശനി, 21 ജനുവരി 2023 (16:17 IST)
ഭാര്യ മാതാപിതാക്കളുടെ വീട്ടില്‍ പോയി തിരിച്ചു വരാന്‍ വൈകിയ ദേഷ്യത്തില്‍ യുവാവ് ലിംഗം മുറിച്ചു മാറ്റി. ബീഹാറിലെ രജനി നയനഗറിലാണ് സംഭവം. 25കാരനായ കൃഷ്ണ ബാസുകിയാണ് വെള്ളിയാഴ്ച ഭാര്യയോടുള്ള ദേഷ്യത്തില്‍ സ്വന്തം ലിംഗം മുറിച്ചു കളഞ്ഞത്. ഭാര്യ അനിതയ്ക്കും യുവാവിനും നാലു കുട്ടികളാണ് ഉള്ളത്. ജോലിക്ക് ശേഷം രണ്ടുമാസം മുമ്പാണ് ഇയാള്‍ വീട്ടിലേക്ക് വന്നത്. എന്നാല്‍ ഈ സമയം ഭാര്യ മാതാപിതാക്കളുടെ വീട്ടില്‍ ആയിരുന്നു.
 
തിരിച്ചുവരാന്‍ വൈകിയതിനെ തുടര്‍ന്ന് ഇയാള്‍ മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ച് സ്വകാര്യഭാഗം മുറിച്ചു കളയുകയായിരുന്നു. ഇന്ത്യ ടുഡേ ആണ് സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. യുവാവിനെ ബന്ധുക്കളാണ് ആശുപത്രിയില്‍ എത്തിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

Next Article