പ്രായപൂർത്തിയാകാത്തവർക്കും കോണ്ടം വിൽക്കാം, പക്ഷേ അവരെ ഉപദേശിക്കണം, ഫാർമസിസ്റ്റുകൾക്ക് നിർദേശവുമായി കർണാടക

വെള്ളി, 20 ജനുവരി 2023 (19:45 IST)
കോണ്ടം അടക്കമുള്ള ഗർഭനിരോധന ഉപകരണങ്ങൾ വാങ്ങാനെത്തുന്ന പ്രായപൂർത്തിയാകാത്തവരെ ബോധവത്കരിക്കണമെന്ന് ഫാർമസിസ്റ്റുകൾക്ക് നിർദേശം നൽകി കർണാടക ഡ്രഗ് കണ്ട്രോൾ ഡിപ്പാർട്ട്മെൻ്റ്. പ്രായപൂർത്തിയാകാത്തവർക്ക് ഇവ വിൽക്കുന്നതിൽ നിരോധനമില്ലെന്നും വകുപ്പ് അറിയിച്ചു.
 
നേരത്തെ 18 വയസ്സ് പൂർത്തിയാകാത്തവർക്ക് ഗർഭനിരോധന ഉറകൾ വിൽക്കുന്നതിന് കർണാടക നിരോധനമേർപ്പെടുത്തിയതായി വാർത്ത പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അധികൃതരുടെ വിശദീകരണം. കഴിഞ്ഞ നവംബറിൽ ബെംഗളുരുവിൽ സ്കൂൾ വിദ്യാർഥിനിയുടെ ബാഗിൽ നിന്നും കോണ്ടവും ഗർഭനിരോധന ഗുളികകളും കണ്ടെത്തിയതിന് പിന്നാലെയാണ് 18 വയസ്സ് പൂർത്തിയാകാത്തവർക്ക് ഗർഭനിരോധന ഉറകൾ വിൽക്കുന്നതിന് കർണാടക നിരോധനമേർപ്പെടുത്തിയതായി വാർത്ത പ്രചരിച്ചത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍