21 വയസ്സായിട്ട് മദ്യപിച്ചാൽ മതി, മദ്യം വാങ്ങാനുള്ള പ്രായപരിധി 18 ആക്കാനുള്ള നീക്കത്തിൽ നിന്നും പിന്മാറി കർണാടക

വ്യാഴം, 19 ജനുവരി 2023 (14:16 IST)
കർണാടകയിൽ മദ്യം വാങ്ങാനുള്ള പ്രായപരിധി 21ൽ നിന്നും 18 ആക്കി കുറയ്ക്കാനുള്ള തീരുമാനത്തിൽ നിന്നും പിന്മാറി സംസ്ഥാനസർക്കാർ. നീക്കത്തിനെതിരെ പൊതുജനസംഘടനകളിൽ നിന്നടക്കം പ്രതിഷേധം ഉയർന്നതോടെയാണ് തീരുമാനം.
 
കഴിഞ്ഞ ശനിയാഴ്ചയാണ് മദ്യം വാങ്ങാനുള്ള പ്രായപരിധി കുറയ്ക്കുന്നതടക്കമുള്ള നിർദേശങ്ങളുമായി കർണാടക എക്സൈസ് റൂൾസ് 2023 കരട് പുറത്തിറങ്ങിയത്. കഴിഞ്ഞ വർഷം സംസ്ഥാനത്ത് 26,377 കോടി രൂപയാണ് മദ്യത്തിൽ നിന്ന് സർക്കാർ വരുമാനമുണ്ടാക്കിയത്. നിലവിൽ ഗോവ,സിക്കി, ഹിമാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലും പുതുച്ചേരിയിലുമാണ് മദ്യം 18 വയസ്സിൽ വാങ്ങാൻ അനുമതിയുള്ളത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍