ഉയര്‍ന്ന മര്‍ദ്ദം മൂലം കോണ്ടത്തിന് കീറല്‍ സംഭവിക്കാന്‍ സാധ്യതയുണ്ട്. കോണ്ടത്തിനു കേടുപാട് സംഭവിച്ചെന്ന് തോന്നിയാല്‍ പുതിയ കോണ്ടം എടുക്കണം. ഒരിക്കല്‍ ഉപയോഗിച്ച കോണ്ടം വീണ്ടും ഉപയോഗിക്കരുത്. കീറല്‍ സംഭവിച്ച കോണ്ടമാണ് ധരിച്ചതെന്ന് ലൈംഗിക ബന്ധത്തിനു ശേഷമാണ് അറിയുന്നതെങ്കില്‍ ഗര്‍ഭ നിരോധനത്തിനായി മറ്റ് മാര്‍ഗങ്ങള്‍ അന്വേഷിക്കേണ്ടതാണ്. മടി കൂടാതെ വൈദ്യസഹായം തേടുന്നത് നല്ല മാര്‍ഗമാണ്.
കഠിനമായ ലൈംഗികകേളി, ലൂബ്രിക്കന്റുകളുടെ ഉപയോഗം, ഗുദ രതി, യോനിയിലെ വരള്‍ച്ച, പായ്ക്കറ്റുകള്‍ മൂര്‍ച്ചയേറിയ വസ്തു ഉപയോഗിച്ച് തുറക്കുക എന്നിവ കോണ്ടത്തിന് കേടുപാടുണ്ടാക്കാന്‍ കാരണമാകും. മൂര്‍ച്ചയേറിയ വസ്തുക്കള്‍ കൊണ്ട് കോണ്ടം പാക്കറ്റ് തുറക്കുന്നത് ഒഴിവാക്കണം.