തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസ് തലയിലൂടെ കയറിയിറങ്ങി അധ്യാപികയ്ക്ക് ദാരുണാന്ത്യം

സിആര്‍ രവിചന്ദ്രന്‍
ശനി, 21 ജനുവരി 2023 (16:06 IST)
തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസ് തലയിലൂടെ കയറിയിറങ്ങി അധ്യാപികയ്്ക്ക് ദാരുണാന്ത്യം. കാക്കാമൂല സ്വദേശി ലില്ലിയാണ് മരിച്ചത്. സ്‌കൂട്ടര്‍ ഓടിച്ചിരുന്ന ഇവരുടെ ഭര്‍ത്താവ് രവീന്ദ്രനെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. സംഭവസ്ഥലത്ത് വച്ച് തന്നെ ലില്ലി മരിക്കുകയായിരുന്നു. അമിത വേഗത്തില്‍ എത്തിയ ബസ് സ്‌കൂട്ടറിനെ ഇടിക്കുകയായിരുന്നു എന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. പാപ്പനംകോട് ഡിപ്പോയിലെ ബസ്സാണ് ഇടിച്ചത്. രവീന്ദ്രന്‍ റിട്ടയേര്‍ഡ് ഗ്രേഡ് എസ്‌ഐ ആണ്.

അനുബന്ധ വാര്‍ത്തകള്‍

Next Article