സ്തനങ്ങള്‍ കാല്‍മുട്ട് വരെയായി നീണ്ടു, 11 കിലോയോളം തൂക്കം: 23കാരിക്ക് രക്ഷയായത് അമൃതയിലെ ഡോക്ടര്‍മാര്‍

സിആര്‍ രവിചന്ദ്രന്‍

ശനി, 21 ജനുവരി 2023 (12:57 IST)
സ്തനങ്ങള്‍ കാല്‍മുട്ട് വരെയായി നീണ്ടു. 11 കിലോയോളം തൂക്കം. 23 കാരിക്ക് രക്ഷയായത് അമൃതയിലെ ഡോക്ടര്‍മാര്‍. അപൂര്‍വ്വമായ രോഗത്തെ തുടര്‍ന്ന് മിഡില്‍ ഈസ്റ്റില്‍ നിന്ന് എത്തിയ 23 കാരിക്കാണ് ഡോക്ടര്‍മാര്‍ രക്ഷയായത്. ഗര്‍ഭിണിയായതിന് പിന്നാലെയാണ് യുവതിയുടെ മാറിടങ്ങള്‍ വലിപ്പം വച്ച് 11 കിലോയോളം തൂക്കത്തില്‍ എത്തിയത്. കഴിഞ്ഞ ഏഴുമാസമായി സ്തനങ്ങള്‍ക്ക് വലിപ്പം വയ്ക്കുന്ന അപൂര്‍വ്വമായ രോഗത്തിന് വിധേയയായിരുന്നു യുവതി.
 
പിന്നാലെ എഴുന്നേറ്റു നില്‍ക്കാന്‍ പോലും ആവാത്ത അവസ്ഥയിലായി. 5 മിനിറ്റില്‍ കൂടുതല്‍ പരസഹായം ഇല്ലാതെ നില്‍ക്കാനും സാധിക്കാതെ വന്നു. ഇതോടെയാണ് ഡോക്ടര്‍മാര്‍ സര്‍ജറിക്ക് നിര്‍ദ്ദേശിച്ചത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍