മുസ്ലീംകൾക്കിടയിലെ ബഹുഭാര്യാത്വം പരിശോധിക്കാൻ പുതിയ ഭരണഘടനാ ബെഞ്ച്

വെള്ളി, 20 ജനുവരി 2023 (14:44 IST)
മുസ്ലീംകൾക്കിടയിലെ ബഹുഭാര്യത്വത്തിൻ്റെയും നിക്കാഹ് ഹലാലയുടെയും ഭരണഘടനാ സാധുത പരിശോധിക്കാൻ സുപ്രീം കോടതി പുതിയ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന് രൂപം നൽകും. തലാഖ് ചൊല്ലിയ ഭർത്താവിനെ വീണ്ടും വിവാഹം ചെയ്യാൻ മറ്റൊരാളെ നിക്കാഹ് ചെയ്ത് തലാഖ് ചൊല്ലുന്ന ആചാരമാണ് നിക്കാഹ് ഹലാല.
 
നേരത്തെ ബഹുഭാര്യത്വത്തെയും നിക്കാഹ് ഹലാലയും ചോദ്യം ചെയ്തുള്ള ഹർജികൾ പരിശോധിച്ചിരുന്ന ജസ്റ്റിസുമാരായ ഇന്ദിര ബാനർജിയും ഹേമന്ദ് ഗുപ്തയും സർവീസിൽ നിന്നും വിരമിച്ചിരുന്നു. ഇതിനെ തുടർന്നാണ് പുതിയ ബെഞ്ച് രൂപീകരിക്കാൻ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ഉത്തരവിട്ടത്. കേസിൽ മനുഷ്യാവകാശ കമ്മീഷൻ, വനിതാ കമ്മീഷൻ, ന്യൂനപക്ഷ കമ്മീഷൻ എന്നിവരെയും കക്ഷിചേർത്തിട്ടുണ്ട്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍