സിനിമാ തിയേറ്റർ സ്വകാര്യ സ്വത്ത്: പുറത്തുനിന്നുള്ള ഭക്ഷണം വിലക്കാൻ ഉടമയ്ക്ക് അവകാശം: സുപ്രീം കോടതി

ചൊവ്വ, 3 ജനുവരി 2023 (19:47 IST)
സിനിമ തിയേറ്റർ ഉടമയുടെ സ്വകാര്യസ്വത്താണെന്നും അവിടേക്ക് പുറത്തുനിന്നുള്ള ഭക്ഷ്യവസ്തുക്കൾ കൊണ്ടുവരുന്നതിൽ നിയന്ത്രണമേർപ്പെടുത്താൻ ഉടമയ്ക്ക് അവകാശമുണ്ടെന്നും സുപ്രീം കോടതി. തിയേറ്ററിലേക്കുള്ള പ്രവേശനത്തിന് പൊതുതാത്പര്യത്തിനും സുരക്ഷയ്ക്കും വിഘാതമാവാത്ത ഏത് നിബന്ധനയും വെയ്ക്കാൻ ഉടമയ്ക്ക് അവകാശമുണ്ടെന്നും ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിൻ്റെ നേതൃത്വത്തിലുള്ള ബെഞ്ച് വ്യക്തമാക്കി.
 
തിയേറ്ററുകളിലും മൾട്ടിപ്ലക്സുകളിലും പുറത്തുനിന്നുള്ള ഭക്ഷ്യവസ്തുക്കൾ വിലക്കിയ നടപടി റദ്ദാക്കികൊണ്ടുള്ള ജമ്മു കശ്മീർ ഹൈക്കോടതി ഉത്തരവിനെതിരായ ഹർജിയിലാണ് സുപ്രീം കോടതിയുടെ വിധി. ഏത് സംവിധാനത്തിലും സുരക്ഷ മുന്നിൽ കണ്ട് നിയന്ത്രണങ്ങൾ ഉണ്ടെന്ന് ഹർജിക്കാർ വാദിച്ചു. ഈ വാദം സുപ്രീം കോടതി അംഗീകരിക്കുകയായിരുന്നു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍