മായനദി കഴിഞ്ഞ് ആറ് മാസത്തോളം വീട്ടുകാർ എന്നോട് മിണ്ടിയില്ല, ഇപ്പോഴും മുഴുവനായും ഒക്കെ ആയിട്ടില്ല: ഐശ്വര്യ ലക്ഷ്മി

ചൊവ്വ, 3 ജനുവരി 2023 (15:37 IST)
ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന സിനിമയിലൂടെ മലയാളസിനിമയിലെത്തി മായാനദിയിലൂടെ മലയാളികളുടെ ഹൃദയം കവർന്ന താരമാണ് നടി ഐശ്വര്യ ലക്ഷ്മി. ടൊവിനോ നായകനായ മായനദിയിലെ അപ്പു എന്ന കഥാപാത്രത്തിന് വലിയ വരവേൽപ്പാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചത്. തമിഴിലും തെലുങ്കിലും കൂടി സജീവമാണ് ഐശ്വര്യ ലക്ഷ്മി.
 
എന്നാൽ താൻ സിനിമയിൽ വരുന്നതിൽ വീട്ടുകാർക്ക് ഒരിക്കലും ഇഷ്ടമായിരുന്നില്ലെന്നും എംബിബിഎസ് പഠിച്ചത് കൊണ്ട് തന്നെ ഡോക്ടറായി കാണാനാണ് പേരൻ്സ് ഇഷ്ടപ്പെട്ടിരുന്നതെന്നും ഐശ്വര്യ പറയുന്നു. മായനദി എന്ന സിനിമ ചെയ്തതിന് ശേഷം ആറ് മാസത്തോളം മാതാപിതാക്കൾ തന്നോട് മിണ്ടിയിരുന്നില്ലെന്നും ഇപ്പോഴും പൂർണ്ണമായും ഒകെ ആയിട്ടില്ലെന്നും ഐശ്വര്യ പറയുന്നു.
 
നമ്മുടെ സൊസൈറ്റി അങ്ങനെയാണ്. നമ്മൾ പഠിച്ചതുമായി ബന്ധപ്പെട്ട ജോലി അല്ലെങ്കിൽ പഠിച്ച ഡിഗ്രിയിലല്ല ജോലി എങ്കിൽ ഇവിടെയുള്ളവർക്ക് ആക്സപ്റ്റ് ചെയ്യാൻ വളരെ ബുദ്ധിമുട്ടാണ്. അപ്പോൾ പിന്നെ സിനിമയുമായി ബന്ധമില്ലാത്ത ഞാൻ സിനിമയിലെത്തുമ്പോഴുള്ള ബുദ്ധിമുട്ട് ചിന്തിക്കാമല്ലോ. ഇപ്പോഴും എന്നോട് പിജി എടുക്കുന്നില്ലേ എന്നാണ് ചോദിക്കാറുള്ളത്. ഐശ്വര്യ ലക്ഷ്മി പറയുന്നു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍