ഈ മാസം 16-നാണ് വയോധികയ്ക്ക് രോഗം സ്ഥിരീകരിച്ചത്. രോഗത്തിന്റെ ഉറവിടം ഇതുവരെ വ്യക്തമായിട്ടില്ല. ഇന്ന് രാവിലെ ആരോഗ്യ പ്രവര്‍ത്തകര്‍ പോത്തന്‍കോട്ടുള്ള വയോധികയുടെ വീട് സന്ദര്‍ശിച്ച് പരിശോധനകള്‍ നടത്തി. ജലസാമ്പിളുകളും ശേഖരിച്ചു. കഴിഞ്ഞ വര്‍ഷം 38 പേര്‍ക്ക് രോഗം ബാധിച്ചിരുന്നു. എന്നാല്‍ ഈ വര്‍ഷം മാത്രം അത് 129 ആയി ഉയര്‍ന്നു. ഈ മാസം ഇതുവരെ 41 പേര്‍ക്ക് അമീബിക് മെനിംഗോഎന്‍സെഫലൈറ്റിസ് സ്ഥിരീകരിച്ചു.