രണ്ടു കാമുകന്മാരും വീട്ടിലെത്തിയതോടെ പെണ്‍കുട്ടി കിണറ്റില്‍ ചാടി. മധ്യപ്രദേശിലെ ബേതുളില്‍ അമിനോര്‍ എന്ന സ്ഥലത്താണ് സംഭവം നടന്നത്. മുന്‍ കാമുകനും നിലവിലെ കാമുകനും ഒരുമിച്ച് വീട്ടിലെത്തി ബഹളം ഉണ്ടാക്കിയതിനെത്തുടര്‍ന്നാണ് പെണ്‍കുട്ടി കിണറ്റില്‍ ചാടിയത്. പിന്നാലെ സമീപവാസികള്‍ ഓടിയെത്തി പെണ്‍കുട്ടിയെ രക്ഷിച്ച് കരയ്ക്ക് എത്തിച്ചു.