കേസിലെ പ്രതിയുടെ ആത്മഹത്യാ ശ്രമം : രണ്ടു പോലീസുകാർക്ക് സസ്‌പെൻഷൻ

വ്യാഴം, 19 ജനുവരി 2023 (14:41 IST)
നെടുമങ്ങാട്: കൊലപാതകശ്രമ കേസിലെ പരാതിയിൽ ആത്മഹത്യ ചെയ്യാൻ ശ്രമിച്ച സംഭവത്തിൽ നെടുമങ്ങാട് പോലീസ് സ്റ്റേഷനിലെ രണ്ടു പോലീസുകാർക്ക് സസ്‌പെൻഷൻ. അയൽക്കാരിയായ സ്ത്രീയുടെ വീട്ടിൽ അതിക്രമിച്ചു കടന്നു കൊലപ്പെടുത്തണ ശ്രമിച്ചു എന്ന കേസിൽ കസ്റ്റഡിയിലെടുത്ത കരിപ്പൂർ മൂത്താക്കോണം കുന്നുംപുറത്തു വീട്ടിലെ അംഗവും പുലിപ്പാറയിൽ വാടകയ്ക്ക് താമസിക്കുന്ന ആളുമായ മനു എന്ന 29 കാരനാണ് സ്റ്റേഷനിലെ ടോയ്‌ലറ്റിൽ തൂങ്ങിമരിക്കാൻ ശ്രമിച്ചത്.
 
അടുത്തിടെ പാറശാല ഷാരോൺ വധക്കേസ് പ്രതി ഗ്രീഷ്മയും നെടുമങ്ങാട് പോലീസ് സ്റ്റേഷനിൽ വച്ച് ആത്മഹത്യക്ക് ശ്രമിച്ചത് വിവാദമായിരുന്നു. ഇതിൽ രണ്ടു വനിതാ പൊലീസുകാരെ സസ്‌പെൻഡ് ചെയ്തിരുന്നു. ഇത്തരം വീഴ്ചകൾ പ്രശനങ്ങളാക്കിയിട്ടുണ്ട്. ഇത്തരം വീഴ്ച തുടർന്നാണ് ഇപ്പോൾ കാവൽ ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ടു പൊലീസുകാരെ സസ്‌പെൻഡ് ചെയ്തത്. കഴിഞ്ഞ ദിവസം പുലർച്ചെ നാലോടെയാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. എന്നാൽ പ്രതി അഞ്ചരയോടെ ടോയ്‌ലറ്റിൽ വെന്റിലേറ്ററിൽ ഉടുമുണ്ടിൽ തൂങ്ങുകയായിരുന്നു. ഇത് കണ്ട ഉദ്യോഗസ്ഥർ ഉടനെ ഇയാളെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
 
രണ്ടു കുട്ടികളുടെ മാതാവും ഭർത്താവുമായി പിണങ്ങി കഴിയുന്നതുമായ യുവതിയെ ഇയാൾ നിരന്തരം ശല്യപ്പെടുത്തിയതിനെ തുടർന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഇയാൾ വീട്ടിലെ മേൽക്കൂര പൊളിച്ചു അകത്തുകടന്നാണ് ആക്രമിക്കാൻ മുതിർന്നത്. ബഹളം കേട്ടെത്തിയ നാട്ടുകാർ ഇയാളെ പിടിച്ചു പോലീസിൽ ഏൽപ്പിക്കുകയായിരുന്നു.  
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍