കോളേജ് വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ : ബി.ജെ.പി പ്രവര്‍ത്തകന്‍ അറസ്റ്റില്‍

തിങ്കള്‍, 16 ജനുവരി 2023 (16:15 IST)
മംഗളൂരു : കോളേജ് വിദ്യാര്‍ത്ഥിനി വിഷം അകത്തു ചെന്ന് മരിച്ച സംഭവത്തില്‍ ബി.ജെ.പി പ്രവര്‍ത്തകനായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ചിക്കമംഗളൂര്‍ സ്വദേശി നിതീഷ് എന്ന 25 കാരനാണു പിടിയിലായത്. കഴിഞ്ഞ പത്താം തീയതിയാണ് കോളേജ് വിദ്യാര്‍ത്ഥിനിയായ ദീപ്തി എന്ന പതിനേഴുകാരിയെ മംഗളൂരു എ.ജെ.ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ പതിനാലിന് കുട്ടി മരിച്ചു.
 
രക്ഷിതാക്കള്‍ നടത്തിയ അന്വേഷണത്തില്‍ ദീപ്തിയുടെ ഡയറിക്കുറിപ്പുകളില്‍ നിന്ന് നിതീഷുമായുള്ള പ്രണയം, ചതി, ഫോണ്‍ ചെയ്യാനുള്ള ബുദ്ധിമുട്ടു എന്നിവര്‍ വിവരിച്ചിരുന്നു. തുടര്‍ന്നാണ് രക്ഷിതാക്കള്‍ കുദ്രെമുഖ് പോലീസില്‍ പരാതി നല്‍കിയത്. എന്നാല്‍ പോലീസ് സഹകരിച്ചില്ല. തുടര്‍ന്ന് ജില്ലാ പോലീസ് സൂപ്രണ്ടിനു പരാതി നല്‍കി. ഇതോടെ പോലീസ് പോക്‌സോ വകുപ്പ് ചുമത്തി ഇയാളെ അറസ്റ്റ് ചെയ്തു. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍