ഭൂമാഫിയാ ബന്ധം: നാല് പോലീസ് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ

എ കെ ജെ അയ്യര്‍

ബുധന്‍, 18 ജനുവരി 2023 (14:30 IST)
തിരുവനന്തപുരം: തലസ്ഥാന നഗരിയിലുള്ള ഭൂമാഫിയാക്കളുമായി നിയമവിരുദ്ധമായി ബന്ധപ്പെട്ട സംഭവവുമായി നാല് പോലീസ് ഉദ്യോഗസ്ഥരെ കൂടി സസ്‌പെൻഡ് ചെയ്തു. തിരുവനന്തപുരം നഗരത്തിലെ പെട്ട എസ്.എച്ച്.ഒ റിയാസ്‌ രാജ, റൂറലിലെ മംഗലാപുരം എസ്.എച്ച്.ഒ  എൽ.സതീഷ്, തിരുവല്ലം എസ്.ഐ സതീഷ് കുമാർ, ചേരാനല്ലൂർ എസ്.എച്ച്.ഒ  ഐ.പി.വിനോദ് കുമാർ എന്നിവരെയാണ് സ്വസ്‌പെൻഡ് ചെയ്തത്.

ഇതുമായി ബന്ധപ്പെട്ടു നേരത്തെ തന്നെ നിരവധി പോലീസ് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തുകഴിഞ്ഞു. ഇതിൽ റയിൽവേ ആസ്ഥാനത്തെ സി.ഐ. അഭിലാഷ് ഡേവിഡ്സൺ ഡി.ജി.പി സസ്‌പെൻഡ് ചെയ്തിരുന്നു. വകുപ്പ് തല അന്വേഷണ റിപ്പോർട്ടിനെ തുടർന്ന് എ.ഡി.ജി.പി എം.ആർ.അജിത് കുമാറാണ് നടപടി സ്വീകരിച്ചത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍