ക്ലാസ് എടുക്കുന്നതിനിടെ ഒന്നാം വർഷ എഞ്ജിനിയറിങ് വിദ്യാർഥിയെ അധ്യാപകൻ അജ്മൽ കസബ് എന്ന പേരിൽ സംബോധന ചെയ്യുകയായിരുന്നു. ഇതിൻ്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിർഉന്നു. ഇതോടെയാണ് പ്രൊഫസർക്കെതിരെ നടപടിയുണ്ടായത്. അധ്യാപകൻ്റെ നടപടി സ്വീകാര്യമല്ലെന്നും നിങ്ങളുടെ മകനോട് ഇത്തരത്തിൽ നിങ്ങൾ സംസാരിക്കുമോ എന്നും തീവ്രവാദിയെന്ന് വിളിക്കുമോ എന്നും വിദ്യാർഥി അധ്യാപകനോട് ചോദിക്കുന്നത് ദൃശ്യങ്ങളിൽ കാണാം.
വിദ്യാർഥിയുടെ പ്രതികരണത്തിന് പിന്നാലെ അധ്യാപകൻ ക്ഷമാപണം നടത്തി. എന്നാൽ ക്ഷമ പറഞ്ഞതുകൊണ്ട് മാത്രം ഉള്ളിലെ ചിന്താഗതിയും വ്യക്തിത്വവും മാറാൻ പോകുന്നില്ലെന്നും വിദ്യാർഥി പറയുന്നു. തന്നെ അധ്യാപകൻ വംശീയമായി അധിക്ഷേപിക്കാൻ ശ്രമിച്ചെന്ന് കരുതുന്നില്ലെന്നും അധ്യാപകൻ്റെ പ്രവർത്തിയെ താൻ വിട്ടുകളയുകയാണെന്നും വിദ്യാർഥി പറയുന്നു.