പ്രണയം എതിർത്തതോടെ കമിതാക്കൾ ആത്മഹത്യ ചെയ്തു, പ്രായശ്ചിത്തമായി പ്രതിമകൾ സ്ഥാപിച്ച് കല്യാണം നടത്തി ബന്ധുക്കൾ

ബുധന്‍, 18 ജനുവരി 2023 (17:41 IST)
പ്രണയനൈരാശ്യത്തെ തുടർന്ന് ആത്മഹത്യ ചെയ്ത യുവതിയുടെയും യുവാവിൻ്റെയും പ്രതിമകൾ സ്ഥാപിച്ച് വിവാഹം നടത്തി ബന്ധുക്കൾ. ഗുജറാത്തിലാണ് തങ്ങൾ കാരണം ആത്മഹത്യ ചെയ്ത കമിതാക്കൾക്കായി ബന്ധുക്കൾ പ്രായശ്ചിത്തമായി പ്രതീകാത്മക വിവാഹം നടത്തിയത്.
 
ബന്ധുക്കൾ വിവാഹത്തെ എതിർത്തത് മൂലം ആറ് മാസം മുൻപാണ് ഗണേഷും രഞ്ജനയും ആത്മഹത്യ ചെയ്തത്. ഇരുവരും തൂങ്ങിമരിക്കുകയായിരുന്നു. മരണത്തിന് ശേഷമാണ് തങ്ങൾ കാരണമാണ് ഇരുവരും മരിച്ചതെന്ന് ബോധ്യത്തിലേക്ക് ബന്ധുക്കളെത്തിയത്. വിവാഹത്തിന് സമ്മതിച്ചെങ്കിൽ ഈ ദുരന്തമുണ്ടാകില്ലായിരുന്നുവെന്ന തിരിച്ചറിവിലാണ് പ്രതിമകൾ സ്ഥാപിച്ച് ബന്ധുക്കൾ ആചാരപ്രകാരം വിവാഹം നടത്തിയത്.
 
പെൺകുട്ടിയുടെ അകന്ന ബന്ധുവായിരുന്നു ഗണേഷ്. ഇതുമൂലമായിരുന്നു ഇരുകുടുംബങ്ങളും വിവാഹത്തെ എതിർത്തത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍