യുവതി തീകൊളുത്തി മരിച്ചു

എ കെ ജെ അയ്യര്‍

തിങ്കള്‍, 9 ജനുവരി 2023 (20:20 IST)
നെടുമങ്ങാട്: പനക്കോട് സ്വദേശിയായ ഇരുപത്തൊന്നുകാരി വീട്ടിനുള്ളിൽ തീകൊളുത്തി മരിച്ചു. പാപ്പൂര് ഇന്ദീവരത്തിൽ സുജിത് സുജ ദമ്പതികളുടെ മകൾ ആശാമോളാണ് ഈ കടുംകൈ ചെയ്തത്.

കഴിഞ്ഞ ദിവസം രാവിലെ പത്തു മണിക്കായിരുന്നു സംഭവം. വീട്ടിനുള്ളിൽ തീ പടരുന്നതു കണ്ട് ഓടിയെത്തിയ മാതാപിതാക്കൾ മകളുടെ ദേഹത്ത് തീപടരുന്നത് കണ്ട് നിലവിളിച്ചു. അയൽക്കാർ ഓടിയെത്തി തീയണച്ചു എങ്കിലും രക്ഷിക്കാനായില്ല.  

യുവതിക്ക് മാനസിക അസ്വാസ്ഥ്യം ഉള്ളതായി അറിയാൻ കഴിഞ്ഞെന്നു പോലീസ് വെളിപ്പെടുത്തി. മരിച്ച ആശയ്ക്ക് രണ്ടു സഹോദരങ്ങളുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍