നവവധു ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ

ബുധന്‍, 28 ഡിസം‌ബര്‍ 2022 (17:18 IST)
കല്ലമ്പലം : നവവധുവിനെ ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. നാവായിക്കുളം വൈരമാല ജെഫർ മൻസിലിൽ പരേതനായ ജെഫറുദ്ദീൻ - സലീന ബീവി ദമ്പതികളുടെ മകളും കടയ്ക്കൽ കുമ്മിൾ വട്ടത്താമര മണ്ണൂർവിളാകത്ത് വീട്ടിൽ റാസിഖിന്റെ ഭാര്യയുമായ ജന്നത്ത് എന്ന പത്തൊമ്പതുകാരിയാണ് മരിച്ചത്.
 
കഴിഞ്ഞ ദിവസം പുലർച്ചെ രണ്ടു മണിയോടെയായിരുന്നു അഞ്ചുമാസം മുമ്പ് വിവാഹിതരായ ജന്നത്തിന്റെ മരണം നടന്നത്. ജനനത്തിന്റെ ഭർത്താവ് റാസിഖ് വിദേശത്താണ്. ജന്നത്തിനെ ഫോൺ വിളിച്ചിട്ടു എടുക്കാത്തതിന് തുടർന്ന് ഭാര്യ ഫോണെടുക്കുന്നില്ലെന്നു വീട്ടിൽ വിളിച്ചറിയിച്ചു. തുടർന്ന് വീട്ടുകാർ മുറിയിൽ തട്ടി വിളിച്ചെങ്കിലും പ്രതികരണം ഉണ്ടായില്ല. തുടർന്ന് മുറിയുടെ ജനൽ ഗ്ളാസ് പൊട്ടിച്ചു നോക്കിയപ്പോഴാണ് യുവതിയെ തൂങ്ങിമരിച്ചു നിലയിൽ കണ്ടെത്തിയത്.
 
തുടർന്ന് വീട്ടുകാർ കടയ്ക്കൽ പോലീസിൽ വിവരം അറിയിച്ചു. പോലീസ് എത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. രണ്ടു മാസം മുമ്പാണ് റാസിഖ് വിദേശത്തേക്ക് പോയത്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.  
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍