ഹൈസ്‌കൂൾ വിദ്യാർത്ഥി ആത്മഹത്യ ചെയ്തു

എ കെ ജെ അയ്യര്‍

വ്യാഴം, 19 ജനുവരി 2023 (11:33 IST)
പാലോട്: പത്താം ക്ലാസ് വിദ്യാർത്ഥിയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. നന്ദിയോട് എസ്.കെ.വി ഹയർ സെക്കണ്ടറി സ്‌കൂളിലെ വിദ്യാർത്ഥി കള്ളിപ്പാറ പള്ളിവിളാകത്തു വീട്ടിൽ ലാൽകൃഷ്ണൻ എന്ന പതിനഞ്ചുകാരനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. മധുസൂദനൻ നായർ - രാജേശ്വരി ദമ്പതികളുടെ മൂത്തമകനാണ് ലാൽകൃഷ്ണൻ. മരണ കാരണം അറിവായിട്ടില്ല. സഹോദരൻ ഹരി എം.കൃഷ്ണ. പാലോട് പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍