കുമ്മനം ബിജെപിയുടെ കേരളത്തിൽ നിന്നുളള ആദ്യ എംപി ആകുമോ?

Webdunia
ബുധന്‍, 20 മാര്‍ച്ച് 2019 (17:33 IST)
ബിജെപിയുടെ മുൻ സംസ്ഥാന അധ്യക്ഷനും മിസോറാം ഗവർണ്ണറുമായിരുന്നു കുമ്മനം രാജശേഖരൻ.സംഘപരിവാർ സംഘടനകളുടെ പ്രിയങ്കരനാണ് അദ്ദേഹം.അഭ്യൂഹങ്ങൾക്കു വിരാമം ഇട്ടുകൊണ്ടാണ് കുമ്മനം ഈ തെരഞ്ഞെടുപ്പ് രംഗത്തെക്കു വരുന്നത്. ബിജെപിയിൽ വലിയോരു വിഭാഗവും കുമ്മനത്തിന്റെ സ്ഥാനാർത്ഥിത്വത്തെക്കുറിച്ച് ഭിന്നാഭിപ്രായം പ്രകടിപ്പിച്ചിരുന്നു. 
 
ഹിന്ദുഐക്യവേദിയുടെ മുൻ സംസ്ഥാന ജനറൽ സെക്രട്ടറിയും ശബരിമല അയ്യപ്പ സേവാ സമാജത്തിന്റെ ജനറൽ സെക്രട്ടറിയുമായിരുന്നു.ജന്മഭൂമി ദിനപത്രത്തിന്റെ മുൻ ചെയർമാൻ എന്നിങ്ങനെ. ആറന്മുള വിമാനത്താവള വിരുദ്ധ സമരത്തിൽ സജീവമായി പങ്കെടുത്ത വ്യക്തി, ബിജെപിയുടെ ജനകീയ മുഖം ഇവയെല്ലാമാണ് കുമ്മനം.കേന്ദ്രത്തിൽ ബിജെപി തരംഗം നിലനിന്നപ്പോൾ പോലും ഓ രാജഗോപാൽ മത്സരിച്ചപ്പോഴുമായിരുന്നു തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിൽ ബിജെപിക്കു നേട്ടമുണ്ടാക്കാനായിട്ടുളളത്. കോർപ്പറേഷൻ തെരഞ്ഞെടുപ്പിലും കേന്ദ്രഭരണം അനുകൂലമായി മാറിയിട്ടുണ്ട്. നായർ സമുദായത്തിലും മണ്ഡലത്തിലും ഓ രാജഗോപാലിനുളള ബന്ധങ്ങളാണ് അദ്ദേഹത്തിനു തുണയായി മാറിയത്. തിരുവനന്തപുരം നഗരത്തിലെ ഒരു വിഭാഗം നായർ-ബ്രാഹ്മണർ വോട്ടുകളിൽ സ്ഥരമായി ബിജെപിക്കു വോട്ടു ചെയ്യുന്നവരാണ്.മാറുന്ന രാഷ്ട്രീയ സാഹചര്യമനുസരിച്ച് വോട്ട് ബാങ്കിൽ മാറ്റം വരാറുണ്ട്. എന്നിരുന്നാൽ തന്നെയും ബിജെപി സ്ഥാനാർത്ഥികു നിശ്ചിതമായി ഒരു ശതമാനം വോട്ട് ഈ മണ്ഡലത്തിൽ നിന്നും ലഭിക്കാറുണ്ട്.
 
2014 ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി രണ്ടു ലക്ഷത്തിലധികം വോട്ടു നേടിയിട്ടുണ്ട് എന്നതും ഈ സമയത്ത് ശ്രദ്ധെയമാണ്. തരൂരിനു ലഭിക്കുന്ന നായർ വോട്ടുകളും ഈ തവണ ബിജെപിക്കു അനുകൂലമാകാം എന്ന പ്രതീക്ഷയിലാണ് ഇപ്പോൾ പാർട്ടി.

അനുബന്ധ വാര്‍ത്തകള്‍

Next Article