പാകിസ്ഥാന് നല്‍കുന്ന പരസ്യ പിന്തുണയുടെ പശ്ചാത്തലത്തില്‍ തുര്‍ക്കി സ്ഥാപനങ്ങളുമായുള്ള എല്ലാ അക്കാദമിക് സഹകരണങ്ങളും നിര്‍ത്തിവെച്ചതായി ജാമിയ മില്ലിയ ഇസ്ലാമിയ സര്‍വകലാശാല. നേരത്തെ ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയും സമാനമായ തീരുമാനമെടുത്തിരുന്നു. തുര്‍ക്കിയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളുമായുള്ള എല്ലാ ധാരണാപത്രങ്ങളും തങ്ങള്‍ താത്കാലികമായി നിര്‍ത്തിവെച്ചെന്നും ജാമിയ രാഷ്ട്രത്തിനൊപ്പവും ഇന്ത്യന്‍ സര്‍ക്കാരിനൊപ്പവും നിലകൊള്ളുന്നുവെന്നും സര്‍വകലാശാല വക്താവ് പ്രൊഫസര്‍ സൈമ സയീദ് എഎന്‍ഐയോട് പറഞ്ഞു.