മൂന്നാം തവണയും ലോക്സഭയിലെത്തുമോ കോൺഗ്രസിന്റെ ഗ്ലാമർ താരം ശശി തരൂർ?

ബുധന്‍, 20 മാര്‍ച്ച് 2019 (17:01 IST)
മൂന്നാം വട്ടം ലോക്സഭാ തെരഞ്ഞെടുപ്പിനെ നേരിടാൻ ഒരുങ്ങുകയാണ് ശശി തരൂർ. തിരുവനന്തപുരത്തിന്റെ ചിരപരിചിതനായ എംപിയാണ് അദ്ദേഹം. ഒരുപാട് സ്വാധീനമുളള മണ്ഡലമാണ് അദ്ദേഹത്തിനു തിരുവനന്തപുരം.തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് തരൂർ ഇക്കുറിയും തെരഞ്ഞെടുപ്പിനെ നേരിടുന്നത്. 
 
ഐക്യരാഷ്ട്ര സഭയുടെ നയതന്ത്രഞ്ജനായിരുന്നു. കേന്ദ്രമാനവിഭവശേഷി സഹമന്ത്രിയായിരുന്നു.മുൻ വിദേശകാര്യ സഹമന്ത്രിയായിരുന്നു. ഐക്യരാഷ്ട്ര സഭയിൽ വാർത്താ വിനിമയവും പബ്ലിക് ഇൻഫർമേഷനും കൈകാര്യം ചെയ്യുന്ന സെക്രട്ടറി ജനറലായി പ്രവർത്തിച്ചിട്ടുണ്ട്. എഴുത്തുകാരനും മാധ്യമപ്രവർത്തകനും മികച്ച പ്രാസംഗികനും കൂടിയാണ് ശശി തരൂർ. വ്യക്തിവൈശിഷ്ട്യം ഉളളയാളാണ് ശശി തരൂർ.കോൺഗ്രസിന്റെ ഗ്ലാമർ താരം കൂടിയാണ് ശശി തരൂർ. വിദേശകാര്യ വിഷയങ്ങളിൽ ആഴത്തിൽ പരിജ്ഞാനമുളളയാളാണ്.
 
കോൺഗ്രസിനൊപ്പം അടിയുറച്ചു നിൽക്കുന്നവരാണ് നായർ സമുദായത്തിൽ ഭൂരിഭാഗം പേരും തിരുവനതപുരത്ത്. ശശി തരൂരിനെ സംബന്ധിച്ച് അദ്ദേഹത്തിനു ഏറ്റവും അനുകൂലമായി നിൽക്കാൻ പോകുന്നത് നായർ സമുദായത്തിൽ നിന്നും അദ്ദേഹത്തിനു ലഭിക്കാൻ പോകുന്ന വോട്ടുകളാണ്.പാർട്ടിയുടെ വോട്ട് ബാങ്ക് എന്ന നിലയിലാണ് ഈ സമുദായത്തെ പാർട്ടി പരിഗണിക്കുന്നത്.
 
ശബരിമല വിഷയത്തിൽ ബിജെപി നിലപാടുകൾക്ക് സമുദായത്തിൽ സ്വീകാര്യത ഉണ്ടായത് കോൺഗ്രസിനെ അസ്വസ്ഥമാക്കുന്നുണ്ട്. ഇതു തന്നെയാണ് ശശി തരൂരിനു മുന്നിലുളള വെല്ലുവിളിയും. ശബരിമല വിഷയത്തിൽ വിശ്വാസ സമൂഹത്തിന്റെ പേരിൽ കോൺഗ്രസും ബിജെപിയും സമാന നിലപാടുകളായിരുന്നു സ്വീകരിച്ചിരുന്നത്. ശബരിമല വിഷയത്തിന്റെ ആനുകൂല്യം ബിജെപിയാണോ കൈപ്പറ്റാൻ പോകുന്നത് എന്ന ആശങ്കയും കോൺഗ്രസിനുണ്ട്. ശശി തരൂരിനെ തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിൽ അസ്വസ്ഥമാക്കാൻ പോകുന്ന ഒരു വിഷയം ശബരിമല തന്നെയാവും.
 
2014ൽ ശശി തരൂരിനു 2,97,806 വോട്ടുകളാണ് ശശി തരൂരിനു  നേടിയെടുക്കാൻ കഴിഞ്ഞത്. 34.09 ശതമാനം വോട്ടുകളാണ് ലഭിച്ചത്. 2009 ലെ തെരഞ്ഞെടുപ്പിൽ 99,998 വോട്ടുകളാണ് ശശി തരൂരിനു കന്നിയങ്കത്തിൽ നേടാനായത്. 2009ലെ തെരഞ്ഞെടുപ്പിനെക്കാൾ 15,470 കുറവാണ്  2014ൽ നേടിയത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍