കേരളത്തിൽ ബിജെപി 14 സീറ്റിൽ, ബിഡിജെഎസ് അഞ്ചിടത്ത്, മത്സരിക്കുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ലെന്നും വേണ്ടി വന്നാൽ യോഗം ഭാരവാഹിത്വം രാജിവയ്ക്കുമെന്നും തുഷാർ
കേരളത്തിൽ ബിജെപി 14 സീറ്റിൽ മത്സരിക്കും.ബിഡിജെഎസ് 5 സീറ്റിലും കേരളാ കോൺഗ്രസ് നേതാവ് പിസി തോമസ് കോട്ടയത്തും മത്സരിക്കുമെന്ന് കേരളത്തിന്റെ ചുമതലയുളള ബിജെപി നേതാവ് മുരളീധർ റാവു പറഞ്ഞു. സ്ഥാനാർത്ഥി പ്രഖ്യാപനം ഉചിതമായ സമയത്തുണ്ടാകും. കുമ്മനം രാജശേഖരൻ എവിടെ മത്സരിക്കണമെന്ന് ബിജെപി കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി തീരുമാനിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. കേരളത്തിലൊരു ബദലായി മാറാൻ എൻഡിഎയ്ക്കു സാധിക്കും എന്നും അദ്ദേഹം വ്യകതമാക്കി.
വയനാട്, ആലത്തൂർ, തൃശ്ശൂർ, മാവേലിക്കര, ഇടുക്കി സീറ്റുകളിലാവും ബിഡിജെഎസ് മത്സരിക്കുക. മത്സരിക്കുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ലെന്നും വേണ്ടി വന്നാൽ എസ്എൻഡിപി യോഗ ഭാരവാഹിത്വം രാജിവയ്ക്കുമെന്നും തുഷാർ വെള്ളാപ്പള്ളി വ്യക്തമാക്കി. കേരളത്തിലെത്തി കമ്മറ്റി കൂടിയ ശേഷമേ മത്സരിക്കണമോ എന്ന കാര്യം തീരുമാനിക്കൂ എന്നും തുഷാർ വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.
സംസ്ഥാനത്തെ ബിജെപി സ്ഥാനാർത്ഥികളുടെ പട്ടിക ഇന്ന് തന്നെ പ്രഖ്യാപിക്കുമെന്ന് പികെ കൃഷ്ണദാസ് പറഞ്ഞു. സ്ഥാനാർത്ഥി നിർണ്ണായകവുമായി ബന്ധപ്പെട്ട തർക്കമുണ്ടെന്നത് മാധ്യമസൃഷ്ടിയാണ്. ഏകകണ്ഠ്മായാണ് സ്ഥാനാർത്ഥിയെ തീരുമാനിച്ചത്. കേരളത്തിലേക്ക് മുഴുവൻ തെരഞ്ഞെടുപ്പിന്റെ നിരീക്ഷകനായി സത്യകുമാറിനെ നിയമിക്കാനും തീരുമാനമായിട്ടുണ്ട്. ഉപരാഷ്ടൃപതി വെങ്കയ്യ നായിഡുവിന്റെ വിശ്വസ്തനാണ് ഇദ്ദേഹം.