വയോജനങ്ങളുടെ സമഗ്രക്ഷേമം ലക്ഷ്യം, ഈ സർക്കാർ പദ്ധതികളെ പറ്റി അറിയാമോ

അഭിറാം മനോഹർ

വ്യാഴം, 15 മെയ് 2025 (20:01 IST)
Elder People Schemes
തിരുവനന്തപുരം: മുതിര്‍ന്ന പൗരന്മാരുടെ സംരക്ഷണവും സുരക്ഷിതമായ ജീവിതവും ഉറപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിരവധി പുതിയ പദ്ധതികള്‍ ആരംഭിച്ചിട്ടുണ്ട്. വയോജനങ്ങളുടെ സമഗ്രക്ഷേമം, സാമൂഹ്യ പുനരധിവാസം എന്നിവ ലക്ഷ്യമിട്ടുള്ള ഈ സംരംഭങ്ങള്‍ക്ക് കീഴില്‍ വിവിധ സേവനങ്ങള്‍ ലഭ്യമാണ്.
 
 
1. വയോജന കമ്മീഷന്‍
 
വയോജന സംഖ്യ വര്‍ദ്ധിക്കുന്നതോടൊപ്പം അവരുടെ ആവശ്യങ്ങള്‍ പരിഗണിക്കാന്‍ കുടുംബാംഗങ്ങള്‍ക്ക് പരിമിതികളുണ്ടാകുന്ന പശ്ചാത്തലത്തില്‍, വയോജന സംരക്ഷണം കൂടുതല്‍ കാര്യക്ഷമമായി നടപ്പാക്കാന്‍ വയോജന കമ്മീഷന്‍ രൂപീകരിക്കുന്നതിനായി നിയമനിര്‍മ്മാണ നടപടികള്‍ പൂര്‍ത്തിയാക്കി.
 
2. എല്‍ഡര്‍ലൈന്‍ (14567)
 
മുതിര്‍ന്ന പൗരന്മാര്‍ക്ക് അടിയന്തിര സാഹായ്യത്തിനായി ടോള്‍ ഫ്രീ ഹെല്‍പ്പ് ലൈന്‍ (14567) സംവിധാനം ആരംഭിച്ചു. ഈ സേവനത്തിലൂടെ വൈദ്യസഹായം, നിയമസഹായം, മാനസികാരോഗ്യ പിന്തുണ തുടങ്ങിയവ ലഭ്യമാക്കുന്നു.
 
3. മെയിന്റനന്‍സ് ട്രിബ്യൂണല്‍
 
മാതാപിതാക്കളുടെയും വയോജനങ്ങളുടെയും സംരക്ഷണം ഉറപ്പാക്കുന്ന MWPSC Act 2007-ന്റെ ഫലപ്രദമായ നിര്‍വ്വഹണത്തിനായി 27 റവന്യൂ ഡിവിഷനുകളിലും മെയിന്റനന്‍സ് ട്രിബ്യൂണലുകള്‍ പ്രവര്‍ത്തിച്ചുവരുന്നു.
 
4. വയോരക്ഷ പദ്ധതി
 
ആരുടെയും തുണയില്ലാതെ ജീവിക്കുന്ന വയോജനങ്ങള്‍ക്ക് അടിയന്തിര വൈദ്യസഹായം, പുനരധിവാസം, കെയര്‍ ഗീവേഴ്‌സ് സേവനം, നിയമസഹായം എന്നിവ ലഭ്യമാക്കുന്ന വയോരക്ഷ ക്രൈസിസ് മാനേജ്‌മെന്റ് പദ്ധതി നടപ്പാക്കുന്നു.
 
5. വയോമിത്രം പദ്ധതി
 
നഗരസഭകളിലും തെരഞ്ഞെടുത്ത ഗ്രാമപഞ്ചായത്തുകളിലും വയോമിത്രം പദ്ധതി വഴി മരുന്ന് വിതരണം, ഡോക്ടര്‍മാരുടെ സേവനം, മാനസികോല്ലാസത്തിനുള്ള ക്ലബ്ബുകള്‍ എന്നിവ നല്‍കുന്നു. ഇതിനായി ഒരു വയോജന വെബ് പോര്‍ട്ടല്‍ ആരംഭിച്ചിട്ടുണ്ട്.
 
6. സെക്കന്റ് ഇന്നിംഗ്‌സ് ഹോം പദ്ധതി
 
നിലവിലുള്ള 16 വൃദ്ധാശ്രമങ്ങള്‍ ആധുനികവത്കരിക്കുന്നതോടൊപ്പം കോട്ടയം ജില്ലയിലെ മുളക്കുളത്തും ആലപ്പുഴയിലും പുതിയ വയോജന ഹോമുകള്‍ തുടങ്ങി.
 
7. ഓര്‍മ്മത്തോണി പദ്ധതി
 
അല്‍ഷിമേഴ്‌സ്, ഡിമെന്‍ഷ്യ എന്നിവയാല്‍ പീഡിതരായ വയോജനങ്ങള്‍ക്കായി ഓര്‍മ്മത്തോണി പദ്ധതി ആരംഭിച്ചു. മെമ്മറി ക്ലിനിക്കുകളിലൂടെ മരുന്ന്, മെഡിക്കല്‍ സഹായം, പരിശീലനം എന്നിവ നല്‍കുന്നു.
 
8. വയോസേവന അവാര്‍ഡ്
 
വയോജന ക്ഷേമത്തിനായി ശ്രമിക്കുന്ന വ്യക്തികള്‍ക്കും സംഘടനകള്‍ക്കും വയോസേവന അവാര്‍ഡുകള്‍ നല്‍കി ആദരിക്കുന്നു.
 
9. വയോജന ഡേറ്റാബാങ്ക്
 
പ്രവര്‍ത്തനസന്നദ്ധരും അനുഭവസമ്പന്നരുമായ വയോജനങ്ങളുടെ ഒരു ഡേറ്റാബാങ്ക് രൂപീകരിക്കുന്നതിനായി നടപടികള്‍ 
 
10. വയോ അമൃതം പദ്ധതി
 
വൃദ്ധാശ്രമങ്ങളിലെ അന്തേവാസികള്‍ക്ക് മന്ദഹാസം പദ്ധതി വഴി കൃത്രിമ പല്ലുകൾ സൗജന്യമായി ലഭ്യമാക്കുന്നു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍