മലമ്പുഴ ഡാമിൽ സഹോദരങ്ങൾ മുങ്ങി മരിച്ചു

എ കെ ജെ അയ്യര്‍

വ്യാഴം, 15 മെയ് 2025 (14:01 IST)
പാലക്കാട് : മലമ്പുഴ ഡാമിൽ രണ്ടു സഹോദരങ്ങൾ മുങ്ങിമരിച്ചു. പൂളക്കാട് സ്വദേശി നസീഫിൻ്റെ മക്കൾ മുഹമ്മദ് നിഹാൽ (20), ആദിൽ (16) എന്നിവരാണ് മരിച്ചത്.
 
 കഴിഞ്ഞ ദിവസം വൈകുന്നേരമാണ് ഇരുവരും കുളിക്കാൻ ഇറങ്ങിയത്. കുളിക്കുന്നതിനിടയിൽ വെള്ളത്തിൽ മുങ്ങിത്താഴുകയായിരുന്നു. ഇരുവരേയും കാണാതായതിനെ തുടർന്നാണ് ഡാമിൽ പരിശോധന നടത്തിയത്. 20കാരൻ്റെ ഫോണ്‍ ലൊക്കേഷൻ നോക്കിയാണ് വെള്ളത്തിൽ മുങ്ങിയതാണെന്ന് കണ്ടെത്തിയത്. 
 
തുടർന്ന് നടത്തിയ തിരച്ചിലിൽ വ്യാഴാഴ്ച പുലർച്ചയാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍