Kerala Weather: കാലവര്‍ഷം അടുത്തതോടെ സംസ്ഥാനത്ത് മഴ ശക്തിപ്പെടുന്നു. ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്. പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട്. വടക്കന്‍ ജില്ലകളിലയും മലയോര മേഖലകളിലും മഴ കനക്കും.
കാലവര്‍ഷം അടുത്തെത്തിയതിന്റെ ഭാഗമായി കാലാവസ്ഥയില്‍ മാറ്റം കണ്ടുതുടങ്ങി. മേയ് 27 ഓടെ കാലവര്‍ഷം കേരളത്തില്‍ എത്തുമെന്നാണ് സൂചന. തെക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍, നിക്കോബാര്‍ ദ്വീപ്, തെക്കന്‍ ആന്‍ഡമാന്‍ കടല്‍ എന്നിവിടങ്ങളില്‍ മേയ് 13 നാണ് കാലവര്‍ഷം എത്തിച്ചേര്‍ന്നതായി കാലാവസ്ഥ വകുപ്പ് സ്ഥിരീകരിച്ചത്. സാധാരണയായി മെയ് 22 ഓടെ ആണ് ഈ മേഖലയില്‍ കാലവര്‍ഷം എത്തുന്നത്. ഇത്തവണ 9 ദിവസം മുന്‍പ് എത്തി. അതിനാല്‍ കേരളത്തിലും സാധാരണയില്‍ നിന്ന് നേരത്തെ കാലവര്‍ഷം എത്തിച്ചേരും.