ഡല്‍ഹിയില്‍ കനത്ത മഴ: 200 ഓളം വിമാനങ്ങള്‍ വൈകി, കുട്ടികള്‍ ഉള്‍പ്പെടെ നാലുപേര്‍ മരിച്ചു

സിആര്‍ രവിചന്ദ്രന്‍

വെള്ളി, 2 മെയ് 2025 (17:46 IST)
ഡല്‍ഹിയില്‍ കനത്ത മഴയില്‍ 200 ഓളം വിമാനങ്ങള്‍ വൈകി. കൂടാതെ ദ്വാരകയില്‍ കാറ്റിലും മഴയിലും മരം വീടിനു മുകളില്‍ വീണ് മൂന്ന് കുട്ടികളും ഒരു സ്ത്രീയും മരിച്ചു. ഫ്‌ലൈറ്റ് റഡാര്‍ പ്രകാരം ദില്ലി വിമാനത്താവളത്തില്‍ എത്തേണ്ട വിമാനങ്ങള്‍ ശരാശരി 21 മിനിറ്റും പുറപ്പെടേണ്ട വിമാനങ്ങള്‍ 61 മിനിറ്റും വൈകി. 
 
ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തുന്ന മൂന്ന് വിമാനങ്ങള്‍ അഹമ്മദാബാദിലേക്ക് ജയ്പൂരിലേക്കും തിരിച്ചുവിട്ടു. ശക്തമായ കാറ്റിലും മഴയിലും മരങ്ങള്‍ വൈദ്യുതി കമ്പനിയില്‍ വീണതിനെ തുടര്‍ന്ന് ദില്ലി ഡിവിഷനിലെ റെയില്‍വേ പ്രവര്‍ത്തനങ്ങളെ ബാധിച്ചു. ഇരുപതോളം ട്രെയിനുകള്‍ വൈകി. ഡല്‍ഹിയുടെ പല ഭാഗത്തും വെള്ളക്കെട്ടുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 
 
കഴിയുന്നത്ര വീടിനുള്ളില്‍ തന്നെ തുടരാന്‍ ജനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഡല്‍ഹിയില്‍ മണിക്കൂറില്‍ 70- 80 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ് വീശന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. ശനിയാഴ്ച വരെ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍