കെപിസിസി അധ്യക്ഷസ്ഥാനത്തു നിന്ന് മാറ്റാന്‍ കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി ഹൈക്കമാന്‍ഡിനു റിപ്പോര്‍ട്ട് നല്‍കുകയായിരുന്നു. ചിലരുടെ താല്‍പര്യത്തിനു വഴങ്ങിയാണ് ദീപാദാസ് മുന്‍ഷി തനിക്കെതിരായ റിപ്പോര്‍ട്ട് നല്‍കിയത്. തനിക്കു ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടെന്ന് ആ റിപ്പോര്‍ട്ടില്‍ എഴുതിചേര്‍ക്കുകയായിരുന്നെന്നും സുധാകരന്‍ പറഞ്ഞു.
' അധ്യക്ഷസ്ഥാനത്തു നിന്ന് മാറ്റിയതില്‍ എനിക്ക് നിരാശയുണ്ട്. ഉത്തരവാദിത്തം പൂര്‍ത്തിയാക്കാന്‍ പറ്റിയില്ല എന്നതില്‍ എനിക്ക് നിരാശയുണ്ട്, എന്തിനാ അത് മറച്ചുവയ്ക്കുന്നത്? എനിക്ക് ഇപ്പോ കിട്ടിയ വിവരം എഐസിസി കേരളത്തിന്റെ ചുമതല മുഴുവന്‍ എന്നെ ഏല്‍പ്പിച്ചെന്നാണ്. അങ്ങനെയാണെങ്കില്‍ എന്ന അധ്യക്ഷസ്ഥാനത്തു നിന്ന് മാറ്റണ്ട ആവശ്യമുണ്ടായിരുന്നോ? ചില നേതാക്കളുടെ സ്വാര്‍ത്ഥ താല്‍പര്യങ്ങളാണ് ഇതിനു പിന്നിലെന്ന് എനിക്ക് തോന്നുന്നുണ്ട്. എന്നോട് പറഞ്ഞിട്ടില്ല എന്നെ അധ്യക്ഷസ്ഥാനത്തു നിന്ന് മാറ്റിയത്. ഇതിനെല്ലാം പുറകില്‍ ആരെങ്കിലും ഉണ്ടോ എന്നും എനിക്ക് സംശയമുണ്ട്. പാര്‍ട്ടി നശിക്കട്ടെ എന്നു ആഗ്രഹിക്കുന്ന ദുര്‍മനസുകളാണ് ഈ തീരുമാനങ്ങള്‍ക്കു പിന്നില്‍,' സുധാകരന്‍ പറഞ്ഞു.