VS Achuthanandan: ജനങ്ങളെ നിയന്ത്രിക്കാന്‍ പാടുപെട്ട് പൊലീസും പാര്‍ട്ടിയും; ഏഴ് മണിക്കെങ്കിലും സംസ്‌കാരം നടത്താന്‍ ആലോചന

രേണുക വേണു

ബുധന്‍, 23 ജൂലൈ 2025 (14:01 IST)
VS Achuthanandan Death

VS Achuthanandan: വി.എസ്.അച്യുതാനന്ദന്റെ ഭൗതികശരീരം രാത്രി ഏഴിനെങ്കിലും സംസ്‌കരിക്കാന്‍ പാര്‍ട്ടിക്കുള്ളില്‍ ആലോചന. ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിനു വലിയ ചുടുകാട്ടില്‍ സംസ്‌കാരം നടത്താനാണ് ആദ്യം തീരുമാനിച്ചിരുന്നത്. 
 
പൊലീസിനൊപ്പം റെഡ് വളണ്ടിയര്‍മാരും ചേര്‍ന്നാണ് തിരക്ക് നിയന്ത്രിക്കുന്നത്. വേലിക്കകത്ത് വീട്ടില്‍ പരമാവധി ഒരു മണിക്കൂര്‍ മാത്രമേ പൊതുദര്‍ശനം ഉണ്ടാകൂവെന്ന് നേരത്തെ അറിയിച്ചിരുന്നെങ്കിലും അതെല്ലാം തെറ്റി. ഒരു വരിയായി പൊതുദര്‍ശനം നടത്തി തുടങ്ങിയത് പിന്നീട് രണ്ടും മൂന്നും വരിയായി. രണ്ട് കിലോമീറ്ററിലേറെ നീണ്ട ക്യൂവാണ് ഇപ്പോഴും വേലിക്കകത്ത് വീടിനു പുറത്ത്. 
 
വീട്ടില്‍ നിന്ന് ഭൗതികദേഹം ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് കൊണ്ടുപോകും. കടപ്പുറം റിക്രിയേഷന്‍ ഗ്രൗണ്ടില്‍ ആയിരിക്കും അവസാന പൊതുദര്‍ശനം. അവിടെ നിന്ന് വലിയ ചുടുകാട്ടിലേക്ക് കൊണ്ടുപോകും. എന്നാല്‍ നേരത്തെ നിശ്ചയിച്ച സമയത്തൊന്നും ഇത് അവസാനിക്കില്ലെന്നാണ് ഇപ്പോഴത്തെ തിരക്കില്‍ നിന്ന് വ്യക്തമാകുന്നത്. വലിയ ചുടുകാട്ടില്‍ വി.എസിന്റെ സംസ്‌കാരത്തിനുള്ള സജ്ജീകരണങ്ങള്‍ പൂര്‍ത്തിയായി. പുന്നപ്ര - വയലാര്‍ സമരത്തില്‍ വി.എസിനൊപ്പം ഉണ്ടായിരുന്ന കമ്യൂണിസ്റ്റ് നേതാവ് ടി.വി.തോമസിനെ സംസ്‌കരിച്ചിരിക്കുന്നതും വലിയ ചുടുകാട്ടിലാണ്. ഇരുവരും വളരെ അടുത്ത സുഹൃത്തുക്കളായിരുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍