VS Achuthanandan: വലിയ ചുടുകാട്ടില്‍ വി.എസ് അന്ത്യവിശ്രമം കൊള്ളുക ഇവിടെ; തൊട്ടടുത്ത് പ്രിയ സുഹൃത്ത്

രേണുക വേണു

ബുധന്‍, 23 ജൂലൈ 2025 (11:22 IST)
VS Achuthanandan: അന്തരിച്ച മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാവുമായ വി.എസ്.അച്യുതാനന്ദന്‍ അന്ത്യവിശ്രമം കൊള്ളുക സുഹൃത്ത് ടി.വി.തോമസിനു അരികെ. വൈകിട്ട് മൂന്നിനാണ് വലിയ ചുടുകാട്ടില്‍ സംസ്‌കാരം നടത്താനാണ് തീരുമാനമെങ്കിലും സമയം നീണ്ടേക്കാം. 
 
വിലാപയാത്ര ഇതുവരെ വി.എസിന്റെ ആലപ്പുഴയിലെ വീട്ടില്‍ എത്തിയിട്ടില്ല. ഇന്ന് രാവിലെ എത്തിക്കാനാണ് തീരുമാനിച്ചിരുന്നതെങ്കിലും ജനത്തിരക്ക് കാരണം വിലാപയാത്ര നീണ്ടുപോയി. വീട്ടില്‍ അരമണിക്കൂര്‍ പൊതുദര്‍ശനം ഉണ്ടാകും. അതിനുശേഷം ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫീസില്‍ പൊതുദര്‍ശനം. 
 
കടപ്പുറം റിക്രിയേഷന്‍ ഗ്രൗണ്ടില്‍ ആയിരിക്കും അവസാന പൊതുദര്‍ശനം. അവിടെ നിന്ന് വലിയ ചുടുകാട്ടിലേക്ക് കൊണ്ടുപോകും. വലിയ ചുടുകാട്ടില്‍ വി.എസിന്റെ സംസ്‌കാരത്തിനുള്ള സജ്ജീകരണങ്ങള്‍ പൂര്‍ത്തിയായി. പുന്നപ്ര - വയലാര്‍ സമരത്തില്‍ വി.എസിനൊപ്പം ഉണ്ടായിരുന്ന കമ്യൂണിസ്റ്റ് നേതാവ് ടി.വി.തോമസിനെ സംസ്‌കരിച്ചിരിക്കുന്നതും വലിയ ചുടുകാട്ടിലാണ്. ഇരുവരും വളരെ അടുത്ത സുഹൃത്തുക്കളായിരുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍