വിവിധ ഏജന്‍സികളുമായി ചേര്‍ന്ന് പൊതുവായൊരു ക്യാംപയിനാണ് ഇപ്പോള്‍ ഉദ്ദേശിക്കുന്നത്. അതിനായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ജൂണ്‍ മാസം മുതല്‍ വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച് വലിയ ലഹരി വിരുദ്ധ ക്യാംപയിന്‍ ആരംഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കുടുംബത്തിന്റെയോ വിദ്യാലയത്തിന്റെ പേര് മോശമാകുമോ എന്ന് കരുതി ലഹരി ഉപയോഗം പുറത്തറിയിക്കാതിരിക്കരുതെന്നും കൃത്യമായി ബന്ധപ്പെട്ടവരെ അറിയിക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.