ആശുപത്രിയിൽ ഉള്ളവർ മാത്രമല്ല, എല്ലാവരും മാസ്‌ക് ഉപയോഗിക്കുന്നതാണ് നല്ലത്- മുഖ്യമന്ത്രി

അഭിറാം മനോഹർ
വെള്ളി, 3 ഏപ്രില്‍ 2020 (18:44 IST)
കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വ്യാപനം തടയുന്നതിനായി എല്ലാവരും മുഖാവരണം ധരിക്കുന്നതാണ് നല്ലതെന്ന് മുഖ്യമന്ത്രി. ഇക്കാര്യം ആരോഗ്യത്തെ വിദഗ്‌ധർ തന്നെ നിർദേശിക്കുന്ന്താണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
 
 ആരോഗ്യരംഗത്തുള്ളവർ മാത്രം ധരിച്ചാൽ മതിയെന്നായിരുന്നു നേരത്തെ ഉണ്ടായിരുന്ന ധാരണ. എന്നാൽ എല്ലാവരും മാസ്ക് ധരിക്കുന്നതാണ് ഉചിതമെന്നാണ് വിദഗ്‌ധർ പറയുന്നത്.പല വിദേശ രാജ്യങ്ങളിലും എല്ലാവരും മാാസ്‌ക് ധരിച്ചാണ് പുറത്തിറങ്ങുന്നത്. നമ്മുക്ക് വൈറസ് ബാധിക്കുന്നത് തടയാനും മറ്റുള്ളവർക്ക് ബാധിക്കാതിരിക്കാനും മസ്‌ക് നല്ലതാണ്.കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ചിലരെങ്കിലും പുറത്തിറങ്ങുമ്പോള്‍ മാക്‌സ് ധരിച്ച് തുടങ്ങിയിട്ടുണ്ട്. നിലവിലെ സാഹചര്യത്തിൽ എല്ലാവരും മാസ്‌ക് ധരിക്കുന്നത് തന്നെയാണ് ഉചിതമെന്നും വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞു.
 

അനുബന്ധ വാര്‍ത്തകള്‍

Next Article